കൂത്തുപറമ്പ്: കണ്ണവം മുണ്ടയോട്, കടവ് കോളനികളിലേക്ക് റോഡ് നിര്‍മ്മിക്കുന്നു. എംപി ഫണ്ടും പാട്യം ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ കോളനികളിലേക്ക് റോഡ് നിര്‍മ്മിക്കുന്നത്. പാട്യം ഗ്രാമപഞ്ചായത്തിലെ മുണ്ടയോട്, കടവ്, ഇളമാങ്കല് കോളനികളില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ ഭരണകൂടം തയ്യാറാകാത്തതിനാല്‍ ദുരിതപൂര്‍ണ്ണമാണ് ഇവരുടെ ജീവിതം. സിപിഎം ഭരണം നടത്തുന്ന പഞ്ചായത്തുകളിലൊന്നാണ് പാട്യം.
സ്ഥലം എംഎല്‍എ സിപിഎം നേതാവായിട്ടും ഈ വനവാസി മേഖലകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി, കുടിവെള്ളം, പാര്‍പ്പിടം, യാത്രാസൗകര്യങ്ങള്‍ എന്നിവയൊക്കെ കോളനി നിവാസികള്‍ക്ക് സ്വപ്നം മാത്രമാണ്. മുല്ലപ്പള്ളി രാമചന്ദ്രന് എംപിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപയും പാട്യം പഞ്ചായത്ത് ഫണ്ടായ 20 ലക്ഷം രൂപയും ഉപയോഗിച്ച് മുണ്ടയോട് കോളനി റോഡ് ടാറിംഗ് നടത്തും. കോളനിയിലേക്കുള്ള റോഡിന്റെ 200 മീറ്റര്‍ ദൂരം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്യും. ഇളമാങ്കല് കോളനിയിലേക്ക് റോഡ് നിര്‍മ്മിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. റോഡില്ലാത്തതിനാല്‍ കോളനിയിലെ ഒരു വീട്ടമ്മയുടെ മൃതദേഹം കിലോമാറ്റുകള്‍ ചുമന്നാണ് വീട്ടിലെത്തിച്ചത് ഇത് ഏറെ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: