മാനന്തവാടി: ദുരന്തം വിട്ടൊഴിയാതെ കാട്ടികുളം അണമലയിലെ ഒരു കുടുംബം. അച്ഛനും ജേഷ്ഠനും നഷ്ടപ്പെട്ട വേദന മാറും മുന്‍പെ ക്യാന്‍സര്‍ ബാധിതനായി ചികിത്സസഹായം തേടുകയാണ് അണമല തൈപറമ്പില്‍ സണ്ണിയുടെ കുടുംബം. നാട്ടുകാര്‍ ചികിത്സാ സഹായകമ്മറ്റി രൂപീകരിച്ചു കഴിഞ്ഞു. ഇനി ഇവര്‍ക്കാവശ്യം ഉദാരമതികളായവരുടെ സഹായഹസ്തമാണെന്ന് ചികിത്സ കമ്മറ്റി അഭ്യര്‍ത്ഥിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കാട്ടികുളം അണമല ഭാഗത്ത് താമസിക്കുന്ന തൈപറമ്പില്‍ സണ്ണി ബോണ്‍ ക്യാന്‍സര്‍ ബാധിച്ച് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ക്യാന്സറിനൊപ്പം രണ്ട് കിഡ്നിയും നഷ്ടപ്പെട്ട നിലയിലാണ്.സണ്ണിയുടെ പിതാവ് സെബാസ്റ്റ്യന്‍ പതിമൂന്ന് വര്‍ഷം മുന്‍പ് ക്യാന്‍സര്‍ ബാധിച്ച് മരണപെടുകയുമുണ്ടായി.അതിനും പുറമെ സഹോദരന് ജോണി ഇക്കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ സൗദിയില്‍ ഒരു അപകടത്തില്‍ മരണപ്പെടുകയും ചെയ്തു മൃതദേഹം പോലും ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ഈ ദുരന്തങ്ങക്ക് നടുവിലാണ് സണ്ണിയുടെ ഇത്തരത്തിലൊരു അവസ്ഥ വന്നത്.നിര്‍ദ്ധന കുംടുംബമാണ് സണ്ണിയുടെത്. ഭാര്യയും രണ്ട് പെണ്കുഞ്ഞുങ്ങളും അമ്മയുമടങ്ങിയതാണ് സണ്ണിയുടെ കുടുംബം.ചികിത്സക്കായി പണം സ്വരൂപികാനായി പ്രദേശമെന്നാകെ ഇറങ്ങി കഴിഞ്ഞു ഇനിയിവര്ക്കാവശ്യം ഉദാരമതികളായവരുടെ അകമൊഴിഞ്ഞ സഹായമാണ്. ജില്ലാ ബാങ്ക് കാട്ടികുളം ശാഖയില്‍.ശളര, രീറല: എഉഞഘ0ണഉഇ ആ0ക..130 2312010 20050. നമ്പറായി എകൗണ്ടും തുറന്നിട്ടുണ്ട്
പത്രസമ്മേളനത്തില്‍ ഫാ: ലൂക്കോസ് പള്ളി പടിഞ്ഞാറ്റേതില്‍, ഫാ: വര്‍ഗ്ഗീസ് കടക്കേത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡാനിയേല്‍ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ധന്യ ബിജു, എ.എം.നിഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: