ഇടുക്കി: ഇടുക്കിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുന്നു. കഴിഞ്ഞയാഴ്ച പ്ലസ് വണ്ണിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ഇദ്ദേഹത്തിന്റെ മമ
ര്ദ്ദനമുറയ്ക്ക് വിധേയരായി. മനസ് മടുത്ത വിദ്യാര്‍ത്ഥികള്‍ നാട് വിട്ടു. പിറ്റേന്ന് തൃശൂരില്‍ നിന്നുമാണ് വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് തങ്കമണി പോലീസില്‍ നല്‍കിയിരുന്ന പരാതി ഒത്തുതീര്‍പ്പാക്കി. സഭാനേതൃത്വത്തിന്റെ ഇഷ്ടക്കാരനായ പ്രിന്പ്പലിന്റെ രക്ഷയ്ക്ക് സഭാനേതൃത്വം രംഗത്ത് വരുന്നതിനാല്‍ ഇദ്ദേഹത്തിനെതിരെ പ്രതികരിക്കുവാന്‍ രക്ഷിതാക്കള്‍ക്കും പേടിയാണ്.
പ്രതിഷേധവുമായി എത്തുന്നവരെ മാനേജ്മെന്റിന്റെ ഒത്താശയോടെ ഒതുക്കുകയാണ് പതിവ്. സെമിനാരി വിദ്യാഭ്യാസത്തിനിടയില്‍ തിരികെ പോന്നയാളാണ് പ്രിന്‍സിപ്പല്‍. ആ സമയത്ത് സെമിനാരിയില്‍ ഒപ്പം ഉണ്ടായിരുന്നവരാണ് മനേജ്മെന്റിന്റെ തലപ്പത്തുള്ളത്.
ഈ അടുപ്പം പ്രയോജനപ്പെടുത്തി തന്റെ ക്രൂരവിനോദം യാതൊരു തടസവുമില്ലാതെ തുടരുകയാണ് ഇദ്ദേഹം. മുടി കൂടുതല്‍ വളര്‍ത്തിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞ ദിവസം രണ്ട് ബാര്‍ബര്‍ മാരെ സസ
്കൂളിലെത്തിച്ച് നിര്‍ബന്ധപൂര്‍വം ഇവരുടെ മുടി വെട്ടിക്കളഞ്ഞു. മുടി വെട്ടിയതിന്റെ ചെലവ് സ്കൂളില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് വീട്ടിലേക്ക് നോട്ടീസും കൊടുത്തു വിട്ടു.
പ്രതിഷേധിക്കുവാന്‍ സ്കൂളിലെത്തിയവരെ സഭാനേതൃത്വം പിന്തിരിപ്പിക്കുകയായിരുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മാത്രം നാനൂറോളം വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതിയില്‍ പരാതി കൊടുക്കുവാന്‍ തയ്യാറായവരെ ഇടവക വികാരിയെ ഉപയോഗിച്ച് തടയുകയായിരുന്നു.
ഈ വര്‍ഷമാണ് വിവാദ പ്രിന്‍സിപ്പല്‍ ഈ സ്കൂളിലേക്ക് സ്ഥലം മാറി എത്തിയത്. വിദ്യാര്‍ത്ഥികളുടെ മുടിക്ക് പിടിക്കുക, കഴുത്തിന് പിടിക്കുക, ഷര്‍ട്ടിന്റെ കോളറില്‍ പിടിക്കുക, ജനലിലോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിക്കുക തുടങ്ങിയ രീതികളാണ് വിദ്യാര്‍ത്ഥികളുടെ മേല്‍ പ്രയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: