മണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴവരെയുള്ള ഭാഗങ്ങളിലെ റോഡ് തകര്‍ന്നു. റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുണ്ടായ നിലയിലാണ്.
കോടതിപ്പടി, നെല്ലിപ്പുഴ കൃസ്റ്റ്യന്‍ പള്ളിക്ക് സമീപവും, പള്ളിപ്പടി, കുന്തിപ്പുഴ പെട്രോള്‍ പമ്പുകളുടെ മുന്‍വശത്തെയും റോഡുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. റോഡുകള്‍ തകര്‍ന്നത് മൂലം വിദ്യാര്‍ത്ഥികളും, കാല്‍നടയാത്രക്കാരും, ഇരുചത്രവാഹനയാത്രികരും വളരെ അധികം ബുദ്ധിമുട്ടനുഭവിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഈ റോഡുകളിലെ കുഴികള്‍ മൂടിയെങ്കിലും മഴപെയ്തതോടുകൂടി കൂഴികള്‍ വീണ്ടും വലുതായി രൂപപ്പെടുകയാണുണ്ടായത്.
ഇരുചക്രവാഹന യാത്രികര്‍ക്ക് ഈ കുഴികളില്‍ വീണ് പരിക്ക് സംഭവിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. മുനിസിപ്പാലിറ്റി മുന്‍കൈ എടുത്ത് താത്ക്കാലികമായി കുഴികള്‍ നികത്തുവാനുള്ള സംവിധാനം ഒരുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: