തിരുവല്ല: ഷീഓട്ടോക്കാരുടെ പ്രശ്നങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന് .പത്തനംതിട്ട നഗരസഭയില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഷീ ഓട്ടോ ഡ്രൈവര്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതിയിലാണ് സംസ്ഥാന വനിതാ കമ്മീഷന് നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ സഹായത്തോടെ തുടങ്ങിയ ഷീ ഓട്ടോ പദ്ധതിയിലെ വനിതകള്‍ക്ക് ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിനും സര്‍വീസ് നടത്തുന്നതിനും അനധികൃത പാര്‍ക്കിംഗ് മൂലം കഴിയുന്നില്ല എന്ന് കാണിച്ച് ലഭിച്ച പരാതിയിന്മേല് അടിയന്തിര നടപടി സ്വീകരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കുമെന്ന് വനിതാ കമ്മീഷന്.അംഗം അഡ്വ. എ.എസ് താര തിരുവല്ലവൈ.എം.സി .എ ഹാളില്‍ നടന്ന അദാലത്തില്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമാനപരാതികള്‍ ഉയര്‍ന്ന് വരുമ്പോഴാണ് കമ്മാഷന്റെ ഇടപെടല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: