കാസര്‍കോട്: വിവിധ കേസുകളില്‍ പെട്ട് പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ നടപടി ശക്തമാക്കി. ഈ വര്‍ഷം ജുലായ് 31 വരെയുള്ള കാലയളവില്‍ ജില്ലയിലെ 326 പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
മറ്റു ജില്ലകളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോകുന്നവരുടെ എണ്ണം കാസര്‍കോട്ട് കൂടുതലാണ്. അവര്‍ പിന്നെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി പരാതി ഉയരാറുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഷാഡോ പൊലീസ് ഡിപി സിഎല്‍പി സ്പെഷ്യല്‍ സ്ക്വാഡ് ടീം, ഡിവൈഎസ്പി, സി ഐ, എസ്എച്ച്ഒമാരുടെ മേല്‍നോട്ടത്തിലാണ് ഇത്തരം പ്രതികളെ അറസ്റ്റ് ചെയ്തത്.
കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയില്‍ 79ഉം ഹൊസ്ദുര്‍ഗില്‍ 61ഉം ബേക്കലില്‍ 52ഉം നീലേശ്വരത്ത് 36ഉം പ്രതികളാണ് പിടിയിലായത്. പിടികിട്ടാപ്പുള്ളികളും ഗള്‍ഫിലേക്ക് കടന്നതിനാല്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ലുക്ക്ഔട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. സ്പെഷ്യല്‍ കോമ്പിംഗ് ഓപ്പറേഷന് നടത്തിയും സ്പെഷ്യല്‍ ടീമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചും പിടികിട്ടാപ്പുള്ളികള്‍ക്കെതിരെ നടപടി തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെ കാപ്പ ചുമത്തുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: