കൊച്ചി: അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഫെഡറേഷൻ ഇന്ത്യൻ താരങ്ങളെ മീറ്റിൽ പങ്കെടുപ്പിക്കാതെ തന്നെ തോൽപ്പിക്കുകയാണ് ചെയ്തതെന്ന് വിമര്‍ശിച്ച കോടതി ചിത്രയോട് കാണിച്ചത് വിവേചനപരമായ സമീപനമെന്നും കുറ്റപ്പെടുത്തി.
ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ കായികതാരം പി.യു. ചിത്ര നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ വാദം കേൾക്കവെയാണ് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം.
താരങ്ങളെ ഇല്ലാതാക്കാനല്ല, മറിച്ച് അവരെ നിലനിർത്തുകയാണ് വേണ്ടതെന്ന് ഓര്‍മ്മപ്പെടുത്തിയ കോടതി ചിത്രയെ ഉൾപ്പെടുത്തുന്നതിന് തടസമായി ഫെഡറേഷൻ ഉന്നയിച്ച സാങ്കേതിക വശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: