കോട്ടയം: കുടിവെള്ള പൈപ്പ് പൊട്ടലും വൈദ്യുതി തടസ്സവും മൂലം നഗരത്തില്‍ പല സ്ഥലത്തും കുടിവെള്ള വിതരണം ഇന്നലെയും തടസ്സപ്പെട്ടു. കഞ്ഞിക്കുഴി-ഇറഞ്ഞാല്‍ റോഡില്‍ കാര്‍മ്മല്‍ സ്കൂളിന് സമീപം പൈപ്പ് പൊട്ടിയത് പരിഹരിക്കനായില്ല. കാലപഴക്കം മൂലം പൈപ്പ് പൊട്ടിയതഇനി പുതിയ പൈപ്പിടണം. നാട്ടകം ഭാഗത്തും വെള്ളം കിട്ടാനില്ല. വെള്ളൂമ്പറമ്പില് നിന്ന് നാട്ടകം ഭാഗത്തേക്ക് പോകുന്ന പൈപ്പാണ് പൊട്ടിയത്് അടിക്കടിയുള്ള വൈദ്യുതി തടസ്സവും കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം മുടങ്ങി. വൈദ്യുതി മുടക്കത്തെ തുടര്‍ന്ന് പമ്പിംഗ് നടക്കാതെ വന്നതാണ് കാരണമെന്ന് ജല അതോറിട്ടി പറയുന്നു. തിരുവഞ്ചൂര്‍ പൂവത്തുംമൂട് ജലശുദ്ധീകരണ ശാലയ്ക്ക് സമീപമുള്ള ലൈനില്‍ മരം വീണതാണ് വൈദ്യുതി തടസ്സപ്പെടാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: