കോട്ടയം: ബിജെപി ഹര്‍ത്താലിനിടെ അതിക്രൂരമായി പോലീസ് തല്ലിച്ചതച്ച ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ഡി.ശശികുമാറിനെ അഖില ഭാരതീയ സഹസേവാ പ്രമുഖ് ഗുണവത്സിംഗ് കോത്താരി കോട്ടയം ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
തിരുവനന്തപുരത്ത് 89വെട്ടുകള്‍ വെട്ടി ഒരു സഹപ്രവര്‍ത്തകനെ കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലില്‍ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് ആക്രമിച്ചത്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പോലീസ് കാണിച്ചത്. ഡി.ശശികുമാറിന്റെ നാഭിയില്‍ ലാത്തികൊണ്ട് കുത്തുകയും അദ്ദേഹത്തെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തു. സംസ്ഥാന നേതാവാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പോലീസ് ക്രൂരതകാണിച്ചത്.
തിരുനക്കര ക്ഷേത്ര മതില്‍ക്കെട്ടിനകത്താണ് പോലീസ് വിളയാട്ടം നടത്തിയത്. കേട്ടുകേള്‍വിയില്ലാത്ത അക്രമമാണ് പോലീസ് നടത്തിയത്. ഇത് കാട്ടുനീതിയാണ്.
ഭരണത്തിന്റെ തണലില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പോലീസ് നടത്തിയ തേര്‍വാഴ്ച കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി നടപടി ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ്.പത്മനാഭന്,
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് എസ്.ഹരി, നഗര്സേവാ പ്രമുഖ് പി.സി.മുകുന്ദകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: