പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിമുറ്റത്ത് ഇന്റര്ലോക്ക്കട്ടകള് പാകിയതിലെ അപാകത അടിയന്തരമായി പരിഹരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട പറഞ്ഞു.
ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് നിര്‍മ്മാണത്തിലെ അപാകതയ്ക്ക് കാരണം.
ആശുപത്രിയിലെത്തുന്നവര്‍ക്ക് കാല്‍നട യാത്രപോലും പറ്റാത്തവിധം ഇന്റര്‍ ലോക്ക് കട്ടകള്‍ ഇളകി കിടക്കുകയാണ്.
ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് അപാകത അടിയന്തരമായി പരിഹരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: