പന്തളം; ശനിയാഴ്ച്ച രാത്രി പന്തളം കുരമ്പാലയില്‍ സിപിഎം ഓഫീസ് അക്രമിച്ച സംഭവത്തില്‍ പ്രദേശിക സിപിഎം നേതാവിന്റെയും പ്രവര്‍ത്തകരുടെയും പങ്ക് പോലീസ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവ ദിവസം രാത്രി 11.30 ഓടെ ഓഫീസിനു സമീപം സിപിഎംനേതാവിനെയും പ്രവര്‍ത്തകരെയും കണ്ടതിന് ദൃക്സാക്ഷികള്‍ ഉണ്ട്.
കുരമ്പാല പ്രദേശത്തെ മണ്ണ്മാഫിയാ ബന്ധമുള്ള ഈനേതാവിന് പന്തളം പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. ഓഫീസ് ആക്രമിച്ചു എന്ന് പോലീസിന് ആദ്യം വിവരം നല്കിയതും ഈ നേതാവാണ്. പിന്നീട് കുരമ്പാല പുത്തന്‍കാവ് ക്ഷേത്രത്തിനു സമീപം രാത്രി 12 മണിയോടെ ഒരു ചുവന്നകാറില്‍ വന്ന സിപിഎം പ്രവര്‍ത്തകര്‍ കുരമ്പാല ജംഗ്ഷനിലെയും പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള ബിജെപി ആര്‍എസ്എസ് സംഘടനകളുടെ കൊടികള്‍ നളിപ്പിക്കുന്നതും സമീപ വാസികളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സംഭവത്തിന് തൊട്ടടുത്ത ദിവസം കുരമ്പാലയില്‍ സിപിഎം നേതാവ് ടി. ഡി ബൈജുവിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കി പോലീസിനു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരപരാധികളായ സംഘപരിവാര്പ്രവര്ത്തകരുടെപേരില് കേസെടുക്കാനുള്ള ശ്രമത്തിലാണെന്നും ബിജെപി മുനിസിപ്പല്‍കമ്മറ്റി ആരോപിച്ചു. സിപിഎം സമ്മര്‍ദ്ദത്തിനു വഴങ്ങി കേസെടുക്കാന്‍ പോലീസ് മുതിര്‍ന്നാല്‍ ശക്തമായപ്രക്ഷോഭത്തിന് രൂപം നല്‍കുമെന്നും ബിജെപി അറിയിച്ചു.
ബി ജെ പി പന്തളം മുന്‍സിപ്പല്‍ പ്രസിഡണ്ട് സുഭാഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡണ്ട് അശോകന് കുളനട ഉത്ഘാടനം ചെയ്തു, എം ബി ബിനുകുമാര്‍, ജി അരുണ്‍ കുമാര്‍, മനോജ്കുമാര്‍, ഐഡിയല്‍ ശ്രീകുമാര്‍, അജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: