തിരുവനന്തപുരം: കേരളത്തില്‍ മദനിയുടെ സുരക്ഷ ഉറപ്പാക്കാമെന്ന് കര്‍ണാടകത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു. കര്‍ണാടകത്തിന്റെ മറുപടി കിട്ടിയ ശേഷം കേരളം ചെയ്യാനാകുന്നത് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫോണിലൂടെയാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ തിരക്ക് കാരണം നേരിട്ട് കാണാന്‍ കഴിഞ്ഞില്ലെന്നും നേതാക്കള്‍ പറഞ്ഞു.
















