തിരുന്നാവായ: കേരളത്തില്‍ വളരെ അപൂര്‍വ്വമായി കൂട് വെക്കാറുള്ള ദേശാടനപക്ഷിയായ ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക് തിരുന്നാവായയില്‍ വീണ്ടും താമസമാക്കി. മനുഷ്യരില്‍ ഏറെ അകന്ന് ബാഹ്യഇടപെലുകള് ഇല്ലാത്ത സ്ഥലങ്ങളില്‍ കൂട് വെച്ച് മുട്ടയിടുന്ന പക്ഷിയിനമാണ് ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക്. തിരുന്നാവായ ഒരു കാലത്ത് ഇവയുടെ സ്ഥിരം സങ്കേതമായിരുന്നു. എന്നാല്‍ കഴിഞ്ഞ വേനലില്‍ ഇവിടം സാമൂഹ്യദ്രോഹികള്‍ തീയിട്ട് നശിപ്പിച്ചക്കുകയും പക്ഷികളെ വേട്ടയാടുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതി നിലനില്‍ക്കെയാണ് പരിസ്ഥിതി പ്രവര്‍ത്തകരെയും പക്ഷി നിരീക്ഷകരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്കിന്റെ 30 ഓളം കൂടുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
പക്ഷികളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനയായ റീ-എക്കൗ തിരൂര്‍ ആര്‍ഡിഒക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഓഫീസര്‍ എം.സന്തോഷ് കുമാറും റീ-എക്കൗ ഭാരവാഹികളായ അബ്ദുല്‍ വാഹിദ് പല്ലാര്‍, സതീശന് കളിച്ചാത്ത്, പക്ഷി നിരീക്ഷകന് എം.സാദിഖ് തിരുന്നാവായ എന്നിവരുടെ നേതൃത്വത്തില്‍ പക്ഷി സങ്കേതങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്ക് പക്ഷികളുടെ നിരവധി കൂടുകള്‍ കണ്ടെത്തിയത്. കൂടാതെ ദേശാടന പക്ഷികളായ നൈറ്റ് ഹെറോണ്‍, ഓറിയന്റല്‍ ഡാര്‍ട്ടര്‍, പര്‍പ്പ്ള്‍ ഹെറോണ്‍, കോര്‍മോറാന്റ് എന്നീ പക്ഷികളെയും അവയുടെ കൂടുകളും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: