കൊട്ടാരക്കര: മഹാഗണപതിക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി ചെന്നിത്തല കുറിയിടത്ത് ഇല്ലത്ത് വിഷ്ണുനമ്പൂതിരിയെ തെരഞ്ഞെടുത്തു. ഇന്നലെ രാവിലെ എട്ടിന് ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ നടന്ന നറുക്കെടുപ്പില്‍ കൊല്ലം വെള്ളിമണ്‍ സ്വദേശി നാല് വയസുകാരി കാര്‍ത്തികയാണ് 13 പേരില്‍ നിന്നും വിഷ്ണുനമ്പൂതിരിയുടെ പേര് നറുക്കെടുത്തത്.
തിരുവല്ല ഇരമല്ലിക്കര ശാസ്താക്ഷേത്രത്തിലെ മേല്‍ശാന്തിയാണിപ്പോള്‍. ഉമയാറ്റുകര ദേവിക്ഷേത്രം, നെയ്യാറ്റിന്‍കര രാമേശ്വരം തുടങ്ങിയ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പെരുമ്പാവൂര്‍ നാഗഞ്ചിറ ഇല്ലത്ത് അര്‍ച്ചനാദേവിയാണ് ഭാര്യ. മകന്‍ വിശ്വജിത്ത്. വി.നമ്പൂതിരി. ഒരു വര്‍ഷത്തേക്കാണ് നിയമനം. കൊട്ടാരക്കര മഹാഗണപതിയെ സേവിക്കാന്‍ ഭാഗ്യം കിട്ടിയത് പുണ്യമായി കരുതുന്നുവെന്നും തന്റെ ഇഷ്ടദേവനാണ് മഹാഗണപതിയെന്നും വിഷ്ണുനമ്പൂതിരി ജന്മഭൂമിയോട് പറഞ്ഞു.
















