തിരുവല്ല: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വിഛേദിച്ച ബി.എസ്.എന്‍.എല്‍. ലാന്റ്ലൈന്/ബ്രോഡ്ബാന്റ് കണക്ഷനുകള്‍ പുനഃസ്ഥാപിക്കുന്നതിനായി റീകണക്ഷന് മേളകള്‍ എല്ലാ കസ്റ്റര്‍ സര്‍വീസ് കേന്ദ്രങ്ങളിലും മൂന്ന്, നാല്, അഞ്ച് തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു.
കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍, എക്സ്ചേഞ്ചുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തുന്ന ബി.എസ്.എന്‍.എല്‍. മേളകളിലും സൗകര്യമുണ്ടായിരിക്കും. തര്‍ക്കമോ പരാതിയോ ഉണ്ടെങ്കില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും അവസരമുണ്ടാകും. വിഛേദിക്കപ്പെട്ട കാലയളവിലെ വാടക ഇളവിനോടൊപ്പം പുനഃസ്ഥാപിക്കുന്ന കണക്ഷനുകള്‍ക്ക് ഒരുമാസത്തെ വാടകയും സൗജന്യമായിരിക്കും. ഇവര്‍ക്ക് പരിധിയില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്ന 249 രൂപ മാസവാടകയുള്ള പ്ലാന്‍ തെരഞ്ഞെടുക്കാം. ഫോണ്‍: 0469 2600550.
പ്രതികരിക്കാൻ ഇവിടെ എഴുതുക: