തിരുവല്ല: ദേശീയ നിലവാരത്തില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന എംസി റോഡില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ഇന്നലെ പുലര്‍ച്ചെ തുകലശ്ശേരി സിഎംഎസ് വിദ്യാലയത്തിന് സമീപമുള്ള കൊടുംവളവില്‍ കണ്ടയ്നര്‍ ലോറി വൈദ്യുത പോസ്റ്റ് ഇടിച്ച് തകര്‍ത്തതാണ് ഒടുവിലത്തെ സംഭവം.
11 കെവി ലൈന്‍ കടന്ന് പോകുന്ന വൈദ്യുതി പോസ്റ്റിലാണ് വാഹനം ഇടിച്ചത്.ലൈനുകള്‍ പൊട്ടി താഴെ വീഴാതിരുന്നതിനാല്‍ വന്‍ദുരന്തം വഴിമാറി.അപകടത്തില്‍ ഡ്രൈവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.ഉന്നത നിലവാരത്തില്‍ റോഡ് നിര്‍മ്മാണം പലയിട ത്തും പൂര്‍ത്തിയായെങ്കിലും ഇനിയും ദിശാബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല.ആറാട്ട് കടവ് ജംങ്ഷന് മുതല്‍ ഇടിഞ്ഞില്ലം വരെ 15 ഓളം കൊടുംവളവുകളാണ് ഉള്ളത്.എന്നാല്‍ ഇവിടെയെങ്ങും അപകടസൂചനാബോര്ഡുകള് സ്ഥാപിച്ചിട്ടില്ല.എംസി റോഡില്‍ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ദിനം പ്രതി നടക്കുന്നത്.വിവിധ ഇടങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: