എന്ത് സാധനം കിട്ടിയാലും ഒടിച്ചു മടക്കി പൊളിച്ചടുക്കുന്നവര്‍ ഏറെ. അവര്‍ക്ക് മുന്നിലേക്ക് ധൈര്യമായി ഇനി ലാപ്ടോപ്പുകള് ഇട്ടു കൊടുക്കാം. എത്ര ഒടിച്ചാലും മടക്കിയാലും ഒന്നും സംഭവിക്കാത്ത ലാപ്ടോപ്പുകള് ഇന്ന് വിപണിയില്‍ കിട്ടും. 360 ഡിഗ്രി മടക്കാവുന്ന അത്തരം ലാപ്പുകളാണ് ഇന്ന് ട്രെന്‍ഡ്. ടാബ് ലെറ്റ് കണ്‍വേര്‍ട്ടബിള്‍ ലാപ്ടോപ്പുകള്‍ക്ക് പ്രിയം കൂടാനും മറ്റുകാരണങ്ങളില്ല.
എച്ച് പി അടുത്തിടെ പുറത്തിറക്കിയ എച്ച് പി പവലിയന് 360 ഈശ്രേണിയിലെ മികച്ച ഒന്നാണ്. ഒരേ സമയം ടാബായും ലാപ്പായും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ ലാപ്പുകള്‍ 90 ഡിഗ്രി മാത്രമാണ് നിവര്‍ത്തി എടുക്കാവുന്നത്. എന്നാല്‍ പവലിയന് 360 ഡിഗ്രി മടക്കി വെക്കാം. 360 ഡിഗ്രി മടക്കിയാല്‍ ലാപ് ടോപ്പിന്റെ കീബോര്‍ഡ് സ്ക്രീനിന് താഴെയാകും.ഇതോടെ ലാപ്ടോപ്പ് ടാബായി മാറും.വീട്ടിലും ഓഫീസിലും ലാപ്ടോപ്പ് ഉപയോഗിച്ചു ജോലി ചെയ്യുമ്പോള്‍ യാത്ര പുറപ്പെടേണ്ടി വന്നാല്‍ പണി പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട.
360 ഡിഗ്രി മടക്കി കൈയ്യില്‍ വെച്ചാല്‍ ടാബാക്കി കാറില്‍ ജോലി തുടരാം. കീബോര്‍ഡിന് പകരം ടച്ച് സ്ക്രീന്‍ ഉപയോഗിക്കാം. ആക്ടീവ് പെന്‍ ടെക്നോളജി ഉള്ളതിനാല്‍ നോട്ട് ബുക്കില്‍ എഴുതുന്നതു പോലെ ടാബില്‍ എഴുതാം. നിറങ്ങള്‍ ഉപയോഗിച്ച് ചിത്രം വരയ്ക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും.പതിനാല് ഇഞ്ച് വലിപ്പമുള്ള 1920 ഃ 1080 ഫുള്‍ എച്ച്ഡി, എല്‍ഇഡി ബായ്ക്ക്ലിറ്റ്, വൈഡ്സ്ക്രീന്‍ ലാപ്ടോപ്പിന് ആക്ടീവ് പെന്‍ ടെക്നോളജിയുടെ പിന്തുണയുണ്ട്. ഒപ്പം, മള്‍ട്ടിടച്ച് ബ്രൈറ്റ് വ്യൂ ഐപിഎസ് ഡിസ്പ്ലേയും.
പെന്‍ ടെക്നോളജിയുള്ളതിനാല്‍ സ്റ്റൈലസ് ഉപയോഗിച്ച് സ്ക്രീനില്‍ വരയ്ക്കാനും എഴുതാനും സാധിക്കും. നോട്ട്പാഡായും ഡ്രോയിംഗ് പാഡായും എളുപ്പത്തില്‍ ഉപയോഗിക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. 16:9 അനുപാതത്തിലുള്ള ഫ്ളഷ്ഗ്ലാസ് ഡിസ്പ്ലേയാണ് പവലിയന് 360 കണ്വര്ട്ടബിളിനുള്ളത്. ലാപ്പ്ടോപ്പ് പോലെ നിര്മ്മിച്ചിരിക്കുന്നെങ്കിലും ടാബ്ലറ്റ് പോലെ ഉപയോഗിക്കാന്‍ കഴിയും. ഇതിന് വെര്‍ട്ടിക്കല്‍ ബ്രെഷിംഗും മിനറല്‍ സില്‍വര്‍ നിറവുമുള്ള പൂര്‍ണമായ മെറ്റാലിക് ബോഡിയാണ്. രൂപഭംഗിക്കൊപ്പം സുരക്ഷയും ഉറപ്പുവരുത്താന്‍ ഇതുവഴി കഴിയും. 3 സെല്‍ പ്രിസ്മാറ്റിക് ബാറ്ററി എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കും. 90 ശതമാനം വരെ 90 മിനിട്ടിനുള്ളില്‍ ചാര്‍ജ്ജാവും.
2.4 ജിഗാ ഹെട്സ്് ശേഷി, ഏഴാം തലമുറ ഇന്റല്‍ കോര്‍ ഐ3 പ്രോസസര്‍ (ഐ3 7100യു), 3 എംബി സ്മാര്‍ട്ട് കാഷ് എന്നിവയാണ് പുതിയ 360 കണ്വര്ട്ടിബിളിന്റെ പ്രത്യേകത. ഇന്റല്‍ എവിഎക്്സ് 2 മികച്ച പ്രകടനം ഉറപ്പുവരുത്തും. 4ജിബി പിസി 4 – 17000 ഡിഡിആര്‍ 4-2133 സിസ്റ്റം മെമ്മറിയുണ്ട്. രണ്ട് എസ്ഒ ഡിഐഎംഎം സ്ലോട്ടുകള്‍ 12 ജിബി വരെ അപ്ഗ്രേഡ് ചെയ്യാവുന്നതാണ്.
ഒരു ടിബി 5400 ആര്‍പിഎം സോളിഡ് സ്റ്റേറ്റ് ഹൈബ്രിഡ് ഡ്രൈവും 8 ജിബി എന്‍എഎന്‍ഡി, എച്ച്പി പ്രൊട്ടക്ട്സ്മാര്ട്ട് എച്ച്ഡിഡി പ്രൊട്ടക്ഷനുമായതിനാല് പരമാവധി സ്റ്റോറേജ് ലഭിക്കും. ബാംഗ്, ഓലുഫ്സെന് ഡ്യൂവല്‍ സ്പീക്കറുകളും എച്ച്പി ഓഡിയോ ബൂസ്റ്റും മികച്ച ശബ്ദം ഉറപ്പുവരുത്തും.
ഇന്റല്‍ ഡ്യുവല്‍ ബാന്‍ഡ് വയര്‍ലെസ് ലാന്, ഇന്റഗ്രേറ്റഡ് ബ്ലൂടൂത്ത് 4.2, വണ്‍ എച്ച്ഡിഎംഐ വി 1.4 പോര്‍ട്ട്, രണ്ട് യുഎസ്ബി 3.0 പോര്‍ട്ടുകള്‍, ഒരു യുഎസ്ബി 3.1 ടൈപ്-സി ജെന്‍ 1 പോര്‍ട്ട്, ഹെഡ്ഫോണ് മൈക് കോംബോ ജാക്ക് എന്നിവയാണ് പവലിയന് 360 കണ്വര്ട്ടറിന്റെ കണക്ടിവിറ്റി ഫീച്ചറുകള്‍. 1280 ഃ 720 ബൈ 30 ഫ്രെയിംസ് നല്കുന്ന 88 ഡിഗ്രി വൈഡ് വിഷന്‍, എച്ച്പി വൈഡ് വിഷന്‍ എച്ച്ഡി വെബ്കാം, ഡ്യുവല്‍ അരെ ഡിജിറ്റല്‍ മൈക്രോഫോണ്‍ എന്നിവയുമുണ്ട്. ഗൈറോസ്കോപ്, ഇ-കോംപസ്, ആക്സിലറോമീറ്റര്‍ തുടങ്ങിയ സര്‍വവിധ ഗാഡ്ജറ്റുകളുമുണ്ട്.
64 ബിറ്റ് വിന്‍ഡോസ് 10 ഹോം എഡിഷന് സഹിതം വിപണിയിലെത്തുന്ന പവലിയനില്‍ വിവിധതരം പ്രീ-ഇന്‍സ്റ്റാള്‍ഡ് സോഫ്റ്റ്വെയറുകള് ഉണ്ട്. 40,990 രൂപ മുതല്‍ 72,190 രൂപ വരെയാണ് പവലിയന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: