എത്ര നല്ല ഫോണുണ്ടായിട്ടും സെല്‍ഫിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? എന്നും അതൊരു വേദനയായി തുടരും. അതു കൊണ്ട് പിന്‍ക്യാമറയേക്കാള്‍ മികവ് മുന്‍ ക്യാമറയ്ക്ക് വേണമെന്ന് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല. ആദ്യകാലങ്ങളില്‍ വീഡിയോ കോളിംഗിന് വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന മുന്‍ ക്യാമറ ഇന്ന് സെല്‍ഫിക്കുവേണ്ടി മാത്രമായെന്ന് വേണമെങ്കില്‍ പറയാം. സെല്‍ഫിക്കാരുടെ എണ്ണമേറിയതോടെ മൊബൈല്‍ കമ്പനികളും സെല്‍ഫി സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നാലെയാണ്.
പവര്‍ഫുള്‍ ബാറ്ററികളുമായി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ചുവടുറപ്പിച്ച ജിയോണിയും ഇപ്പോള്‍ സെല്‍ഫി ഫോണുകള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്. ജിയോണി എ വണ്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത് സെല്‍ഫിക്കാണ്.16 എം പി മുന്‍ ക്യാമറ മികച്ച സെല്‍ഫിയെടുക്കാന്‍ സഹായിക്കും. പിന് ക്യാമറയേക്കാള്‍ മൂന്ന് എം പി അധികം നല്‍കിയത് അതിനാണ്. പി ന് ക്യാമറ 13 എം.പിയേയുള്ളൂ. പക്ഷേ, മികവുറ്റ ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ അത് ധാരാളം.
മാര്‍ച്ചില്‍ പുറത്തിറക്കിയ ഫോണിന് നല്ല സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. ക്രിക്കറ്റ് താരം വിരാട് കോലി ബ്രാന്‍ഡ് അംബാസഡറായതും ഗുണം ചെയ്തു.
ആന്‍ഡ്രോയ്ഡ് നൂഗയി ലാണ് പ്രവര്‍ത്തനം. 2 ഗിഗാഹെര്‍ട്സ് ഒക്റ്റാ കോര്‍ പ്രോസസ്സര്‍ 4 ജി ഫോണാണിത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയും ഫോണിനെ മികവുറ്റതാക്കുന്നു. ഒപ്പം, ഇന്റര്‍നെറ്റ് ബ്രൗസിംഗിന് മികച്ച വേഗം നല്‍കും.128 ജിബി വരെ മെമ്മറി വികസിപ്പിക്കാം.ഫിംഗര്‍പ്രിന്റ് സെന്‍സറുണ്ട്
5.5 ഇഞ്ച് ഡിസ്പ്ലേയാണ്.4010 എംഎഎച്ച് ബാറ്ററി ഒന്നര ദിവസത്തോളം ചാര്‍ജ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. വേഗത്തില്‍ ചാര്‍ജ് ചെയ്യാനാകും.15,299 രൂപയാണ് വില.
സെല്‍ഫിക്ക് പ്രാധാന്യം നല്കുന്ന എ വണ്‍ പ്ളസ് മോഡലും തൊട്ടുപിന്നാലെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: