തൃക്കരിപ്പൂര്‍: കേരളത്തില്‍ സിപിഎം ഉന്മൂലന സിദ്ധാന്തം നടപ്പാക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ:കെശ്രീകാന്ത് പറഞ്ഞു കേരളത്തില്‍ ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുകയാണെന്നും സിപിഎമ്മിന്റ ഗുഡലോചനയാണ് തിരുവനന്തപുരത്തെ അക്രമവും കൊലപാതകമെന്നും ശ്രീകാന്ത് പറഞ്ഞു. ബിജെപി ഭാരതത്തില്‍ വന്‍ ഭുരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും രാജ്യത്ത് ഒരു ക്രമസമാധാന പ്രശ്നവും ഉണ്ടായിരുന്നില്ല. എന്നാല്‍ കേരളത്തില്‍ പിണറായി വിജയന് അധികാരത്തിലെത്തിയ ദിവസം തന്നെ അണികളെ ബോംബുമായി പറഞ്ഞയച്ചു. ആ ബോംബ് പോട്ടി സിപിഎം പ്രവര്ത്തകന് തന്നെ മരണപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശവപെട്ടിക്ക് അവസാനത്തെ അണിയും അടിക്കുമെന്ന് പറഞ്ഞ സിപിഎം കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭയിലെത്താന്‍ സ്വന്തംപാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വോട്ടിന് ഇടേണ്ട ഗതികേടിലാണെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പണ്ഡിറ്റ് ദിനദയാല്‍ ഉപദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള തൃക്കരിപ്പൂര്‍ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ജനറല്‍ സെക്രട്ടറി എ.വേലായുധന്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്, ജില്ലാ സെക്രട്ടറി ബളാല്‍ കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് എം.ഭാസ്ക്കരന്‍ അധ്യക്ഷത വഹിച്ചു. വെങ്ങാട്ട് കുഞ്ഞിരാമന് സ്വാാഗതവും പി.യു.വിിജയകുമാര് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: