മുക്കം: മുക്കം ആലിന്‍തറയില്‍ തണ്ണീര്‍ത്തടത്തിലെ കെട്ടിട നിര്‍മ്മാണത്തിന് നഗരസഭാ സെക്രട്ടറി അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് തണ്ണീര്‍ത്തട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുക്കം നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ചു കൊണ്ട് നഗരസഭാ സെക്രട്ടറിയെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും സെക്രട്ടറി പണമായോ ഉപഹാരമായോ കൈപ്പറ്റിയതിനുള്ള പ്രത്യുപകാരമാണ് നഗരസഭാ സെക്രട്ടറിയുടെ അനുമതിയെന്നും സമരക്കാര്‍ ആരോപിച്ചു. ബാലകൃഷ്ണന്‍ വെണ്ണക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പശ്ചിമഘട്ട സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ബാബു കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. ടി.കെ.ഉമേഷ്, ടി.കെ.സുഭാഷ്, എ.എസ്.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
















