കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നാലു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസ് ഉപദേഷ്ടാക്കളായ ഷെയ്ഖ് സിയായുള്ള, മുലാവി ഹുബൈദ്, ഹാജി ഷിറുള്ള, അസദുള്ള എന്നിവരാണ് കൊല്ലപ്പെട്ടത്. ജൂലൈ 11ന് കുനാര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് യുഎസ് അറിയിച്ചു.
അഫ്ഗാനില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്. ഐഎസ് ഭീകരര്‍ക്ക് എതിരായ പോരാട്ടം ശക്തമായി മുന്നോട്ട് പോകുകയാണെന്നും യുഎസ് കമാന്‍ഡര്‍ ജോണ്‍ നിക്കോള്‍സണ്‍ പ്രസ്താവനക്കുറിപ്പില്‍ പറഞ്ഞു.
















