ന്യൂദല്‍ഹി: രാജ്യത്തെ ചരക്കു സേവന നികുതിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം 10 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നികുതി നല്കിയിരുന്നവരെ കൂടാതെയാണ് ഈ കണക്ക്. ഇതോടെ രാജ്യത്തെ നികുതി വരുമാനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി വകുപ്പ് സെക്രട്ടറി ഹസ്മുഖ് അധിയയാണ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ 8-9 ലക്ഷം പേര് ഇതുവരെ ആദായ നികുതി സമര്‍പ്പിച്ചിട്ടുണ്ട്്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്തെ നികുതി വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
രാജ്യത്ത് 86 ലക്ഷം നികുതിദായകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 71 പേര് ജിഎസ്ടിഐഎന്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജിഎസ്ടിഎന്‍ സിഇഒ പ്രകാശ് കുമാര്‍ അറിയിച്ചു. വാര്‍ഷിക വരുമാനം 20 ലക്ഷത്തിനുമുകളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ ജിഎസ്ടിയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പരോക്ഷ നികുതിയിനത്തിലും 20- 25 ശതമാനം വരെ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം രാജ്യത്തെ ജിഎസ്ടിയില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത് ജിഎസ്ടിയെ സ്വാഗതം ചെയ്യുന്നതു കൊണ്ടാണെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: