അബൂജ: കെനിയന്‍ ഡെപ്യൂട്ടി പ്രസിഡന്റ് വില്യം റൂഡോയുടെ വീടിനുനേരെ ആക്രമണം. ശനിയാഴ്ച വൈകിട്ട് എല്‍ഡോരെറ്റിലെ വസതിക്കുനേരെ തോക്കുധാരികള്‍ വെടിവയ്‌പ് നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ റൂഡോ വീട്ടിലുണ്ടായിരുന്നില്ല.
സുരക്ഷാസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.
















