തിരുവല്ല: ജിഎസ്ടി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുമെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ സീനിയര്‍ ഫാക്കല്‍റ്റി ഡോ. ജോസ് സെബാസ്റ്റ്യന്‍ അഭിപ്രായപ്പെട്ടു. നിലവിലെ അവ്യക്തതകളും ആശയകുഴപ്പങ്ങളും ബാക്കിയുണ്ടെങ്കിലും കാലക്രമത്തില്‍ ഏകീകൃതവും സുതാര്യവുമായ നികുതി ഘടനയായി ഇത് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.വൈഎംസിഎ ചര്‍ച്ചാ വേദിയുടെ നേതൃത്വത്തില്‍ നടന്ന ‘ജിഎസ്ടി–അവ്യക്തതകളും ആശങ്കകളും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെയര്മാന് ജെ. ഫിലിപ്പോസ് തിരുവല്ല അധ്യക്ഷത വഹിച്ചു. പ്രസാദ് തോമസ് കോടിയാട്ട് മോഡറേറ്ററായിരുന്നു. കേന്ദ്ര എക്സൈസ് സൂപ്രണ്ട് ആര്. ഹരിദാസ്, ലാല്‍ജി വര്‍ഗീസ്, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: