തിരുവല്ല: കോലറയാര്‍ പുനരുജ്ജീവനവുമായി ബന്ധപ്പെട്ടു ഇന്ന് നാലു മണിക്കു നിരണം സെന്റ് മേരീസ് ഹൈസ്കൂളില്‍ രണ്ടു പഞ്ചായത്തുകളിലെയും സര്‍വകക്ഷിയോഗവും ജനകീയ കമ്മിറ്റിയും ചേരും.
ഈ യോഗത്തില്‍ നിന്നു രൂപീകരിക്കുന്ന നിര്‍വഹണ കമ്മിറ്റിക്കായിരിക്കും ആറിന്റെ വീണ്ടെടുപ്പിന്റെ ചുമതല. ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍മാണം തുടങ്ങാനാണു കടപ്രാ,നിരണം ഗ്രാമപഞ്ചായത്തുകള്സ പദ്ധതിയിട്ടിരിക്കുന്നത്.കടപ്ര, നിരണം പഞ്ചായത്തുകളിലെ ഒന്‍പതു വാര്‍ഡുകളുടെ സംയുക്തയോഗം കഴിഞ്ഞ് ദിവസം ചേര്‍ന്നു.
കോലറയാറിന്റെ ഇരുകരകളിലുമുള്ള രണ്ടു പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും തദ്ദേശവാസികളും ഗൃഹസന്ദര്‍ശനം നടത്തി തീരവാസികളുമായി ബോധവല്‍ക്കരണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മന്ത്രി മാത്യു ടി.തോമസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.ആലാട്ട്കടവില് പാലം നിര്‍മിക്കുന്നതിന് ആസ്തിവികസന ഫണ്ടില്‍ നിന്നു തുക അനുവദിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ് അറിയിച്ചു. നിരണം പഞ്ചായത്തിലെ ഒന്ന്, ആറ് വാര്‍ഡുകളിലാണ് ഇനി അതിരുകല്ല് സ്ഥാപിക്കാനുള്ളത്. പോള നീക്കം ചെയ്യാനുള്ള കാര്യത്തിലും തീരുമാനം ഉണ്ടാകണമെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. അറയ്ക്കമുയപ്പിലെ പുലിമുട്ട് ശാസ്ത്രീയ പഠനം നടത്തിയശേഷം നീക്കം ചെയ്യണമെങ്കില്‍ ചെയ്യും. ആറിന്റെ ഇരുകരകളും കല്ലുകെട്ടി സംരക്ഷിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം.
കോലറയാറില്‍ നീരൊഴുക്കു പുനഃസ്ഥാപിക്കുന്ന ജോലി വരട്ടാറിന്റെ മാതൃകയില്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാനാണു തീരുമാനം. സര്‍ക്കാര്‍ അനുവദിച്ച നാലു കോടി രൂപ ഉപയോഗിച്ചു നേര്കടവ്, ബലിതര്പ്പണകടവ്, കുളിക്കടവുകള്‍ എന്നിവയുടെ നിര്‍മാണം നടത്തും. മൂന്നു വര്‍ഷം മുന്‍പു കയ്യേറ്റം കണ്ടെത്താനായി സര്‍വേ നടത്തിയിട്ട കല്ലുകള്‍ എല്ലാവരും അംഗീകരിക്കുകയും സ്ഥലം പൂര്‍ണമായി വിട്ടുനല്‍കാന്‍ യോഗത്തില്‍ തയാറാകുകയും ചെയ്തു. സര്‍വേക്കല്ലുകള്‍ സ്ഥാപിക്കാത്തിടത്ത് അടുത്തയാഴ്ച സ്ഥാപിക്കും.കയ്യേറ്റം കൂടുതലുള്ള അറയ്ക്കമുയപ്പ് മുതല്‍ ആലംതുരുത്തി പാലം വരെയെങ്കിലും കല്ലുകെട്ട് വേണം.
എടുക്കുന്ന മണലിന്റെ കാര്യത്തില്‍ ജില്ലാ കലക്ടറുമായി ആലോചിച്ചു തീരുമാനമെടുക്കും. ഒരു ദിവസത്തെ മണ്ണുമാന്തി യന്ത്രത്തിന്റെ വാടകയായ 16,500 രൂപ സംഭാവനയായി നല്‍കാമെന്നും മന്ത്രി അറിയിച്ചു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നിരണം പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം എം.ബി.നൈനാന്, പഞ്ചായത്തംഗങ്ങളായ ജോളി വര്‍ഗീസ്, മറിയാമ്മ മത്തായി, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: