പൊയിനാച്ചി: വിവാദങ്ങള്‍ മാത്രം പിന്തുടരുന്ന പിണറായി സര്‍ക്കാറിനെ നയിക്കുന്ന സിപിഎം അപചയങ്ങളുടെ പടുകുഴിയിലാണെന്ന് ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് പി.ടി.ഗംഗാധരന് പറഞ്ഞു. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബിജെപി ഉദുമ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരേ സിപിഎം ഡിവൈഎഫ്ഐ ക്രിമിനലുകള്‍ അക്രമം അഴിച്ചു വിടുകയാണ്. അക്രമത്തിന് ഇരയായവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. പ്രതിപക്ഷ പാര്‍ട്ടിയായ യുഡിഎഫ് നിലനില്‍പ്പിനു വേണ്ടി കച്ചി തുരുമ്പ് തേടി പോവുകയാണ്. ദയനീയമായ അവസ്ഥയാണ് കോണ്‍ഗ്രസ് നേരിട്ടു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ബിജെപിയെ അപവാദങ്ങള്ള് പ്രചരിപ്പിച്ച് ഇല്ലായ്മ ചെയ്യാനുള്ള വ്യാമോഹം ജനങ്ങള്‍ തള്ളി കളയുമെന്ന് ഗംഗാധരന് പറഞ്ഞു.
കണ്‍വെന്‍ഷനില്‍ മണ്ഡലം പ്രസിഡന്റ് കെ.ടി.പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി.നായക്, ജില്ല ജനറല്‍ സെക്രട്ടറി എ.വേലായുധന്, വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, അഡ്വ.ബാലകൃഷ്ണന്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.ബാബുരാജ്, ജയകുമാര്‍ മാനടുക്കം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: