വാഷിങ്ടൺ: വൈറ്റ് ഹൗസിന്റെ ചീഫ് ഒാഫ് സ്റ്റാഫ് ആയിരുന്ന റൈൻസ് പ്രിബസിനെ സ്ഥാനത്ത് നിന്ന് യു.എസ്. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നീക്കി. പ്രിബസിനു പകരം മുൻ സൈനിക ജനറൽ ജോൺ കെല്ലിയെ ട്രംപ് നിയമിച്ചു.
ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് പുതിയ നിയമനത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. നിലവിൽ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ സെക്രട്ടറിയാണ് കെല്ലി. വൈറ്റ് ഹൗസിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ അച്ചടക്കം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നടപടി.
ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയത് മുതൽ റൈൻസ് പ്രിബസിയായിരുന്നു ചീഫ് ഒാഫ് സ്റ്റാഫ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ ചെയർമാനായിരുന്നു അദ്ദേഹം. എന്നാൽ, ട്രംപിന്റെ അനുയായികളുടെ പിന്തുണ നേടാൻ റൈൻസിന് സാധിച്ചിരുന്നില്ല.














