കൂറ്റനാട്: കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍ തൃത്താലക്ക് ആധുനിക പോലീസ് സ്റ്റേഷന് കെട്ടിടമൊരുക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പോലീസ് മോഡലൈസേഷന് പദ്ധതിയുടെ ഭാഗമായാണ് തൃത്താലയില്‍ ആധുനിക പോലീസ് സ്റ്റേഷന് നിര്‍മ്മിക്കുന്നത്.
കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നാളെ രാവിലെ പത്തിന് മന്ത്രി എ.കെ.ബാലന് നിര്‍വഹിക്കും.
ഒരുകോടി രണ്ട് ലക്ഷം രൂപവരുന്ന നിര്‍മാണ ചെലവിന്റെ 73.5ലക്ഷം രൂപ കേന്ദ്രസര്‍ക്കാരില്‍നിന്നും28.5 ലക്ഷം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നുമാണ്.
സ്റ്റേഷനിലെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം കാത്തിരിപ്പുകേന്ദ്രങ്ങള്‍,ഹെല്‍പ്പ് ഡെസ്ക്കുകള്‍, പോലീസുകാര്‍ക്കുള്ള വിശ്രമമുറികള്‍ എന്നിവയും സിഐയുടെ കാര്യാലയവും ഉള്‍പ്പെടുന്നതാണ് കെട്ടിടം.കേരള പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: