ന്യൂദല്‍ഹി : കമ്പനിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ 579 കോടി നല്കാന് സുപ്രീംകോടതി സ്പൈസ് ജെറ്റിനോട് ഉത്തരവിട്ടു. കലാനിധി മാരന്റെ കെഎഎല്‍ എയര്‍വേയ്സുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഈ ഉത്തരവ്.
എയര്ലൈനിന്റ ഉടമസ്ഥാവകാശം സംബന്ധിച്ച് 2015ലാണ് സ്പൈസ് ജെറ്റ് ഹര്‍ജി നല്‍കിയത്. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് തീരുമാനത്തിലെത്തുമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്.
മാരനും കെഎഎല്‍ എയര്‍വേയ്സും ഇവരുടെ പേരിലുണ്ടായിരുന്ന 58.46 % സ്പൈസ് ജെറ്റിലെ ഓഹരികള്‍ സഹ സ്ഥാപകനായ അജയ് സിങ്ങിന് 2015 ഫെബ്രുവരിയില്‍ 35.04 കോടിക്ക് വിറ്റിരുന്നു. ഇതിനെതിരെ സ്പൈസ് ജെറ്റ് നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: