പത്തനംതിട്ട: പട്ടികജാതി വിഭാഗങ്ങള്‍ക്ക് ശ്മശാന ഭൂമി അനുവദിക്കണമെന്ന് സാംബവ മഹാസഭ കോഴഞ്ചേരി താലൂക്ക് യൂണിയന് പ്രവര്‍ത്തക സമ്മേളനം ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
ഭൂരിപക്ഷം ദളിത് വിഭാഗങ്ങള്‍ക്കും മൃതദേഹം മറവ് ചെയ്യുന്നതിന് ഭൂമി ഇല്ലാത്ത സാഹചര്യത്തില്‍ ശ്മശാന ഭൂമി അനുവദിക്കുന്നതിന് ഗവണ്മെന്റ് തയ്യാറാകണം. സംസ്ഥാന വൈസ്പ്രസിഡന്റ് സോമന് പാമ്പായിക്കോട് ഉദ്ഘാടനം ചെയ്തു. എ. എന്‍. ഭാസ്ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പി. ആര്. കൃഷ്ണന്‍കുട്ടി, ജില്ലാ സെക്രട്ടറി ബാബുരാജ് മലയാലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
താലൂക്ക് ഭാരവാഹികളായി എ. എന്‍. ഭാസ്ക്കരന്‍(പ്രസിഡന്റ്), എന്‍. എ. മോഹനനന്‍ (വൈസ്പ്രസിഡന്റ്), കെ. കെ. രാജന്(സെക്രട്ടറി), കെ. എസ്. അജയന്(ട്രഷറര്‍), സി.ഡി. രാജന് (ജില്ലാ വൈസ്പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: