ജെ പി മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്: പ്രായത്തെ മറന്ന് സേവനം കൈമുതലാക്കിയ മണ്ണാര്‍ക്കാട്ടുകാരുടെ കുടുംബ ഡോക്ടറായ ശിവദാസനെ(70) തേടി കോടതിപ്പടിയിലെ ശ്രീശൈലം വീട്ടിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
കൈപ്പുണ്യം അറിഞ്ഞവര്‍ മാത്രമല്ല പറഞ്ഞുകേട്ടവരും തേടിയെത്താറുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ പരിശോധനക്ക് രോഗികള്‍ എത്തിത്തുടങ്ങും.വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് രൂപക്കാണ് പരിശോധന തുടങ്ങിയത്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ 30 രൂപയിലെത്തി.
ചൊവ്വാഴ്ചത്തെ സൗജന്യ പരിശോധന പാവങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ശിവദാസന്‍ ഡോക്ടറെ കണ്ടാല്‍ തന്നെ പകുതി അസുഖം മാറുമെന്ന് രോഗികള്‍ പറയുന്നു.
കര്‍ക്കശവും ഗൗരവുമില്ലാതെ ഒരു ചെറുപുഞ്ചിരിയോടെയാണ് രോഗികളോട് രോഗവിവരം ചോദിച്ചറിയും.ശാരീരിക പ്രശ്നമുള്ളവരോട് യോഗ ചെയ്യണമെന്നും ചില യോഗാരീതികള്‍ കാണിച്ചുകൊടുക്കാറുമുണ്ട് അദ്ദേഹം. മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക യോഗാകേന്ദ്രത്തില്‍ അദ്ദേഹം യോഗക്ലാസെടുക്കുന്നമുണ്ട്.
ആതുരസേവന രംഗത്ത് മറക്കുവാന്‍ പറ്റാത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. 15 വര്‍ഷമുമ്പ് കാട്ടിലത്താണിയില് ഇപ്പോഴത്തെ കോടതിപ്പടിയില് ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റു.നിലത്തുവീണ വ്യക്തിയുടെ ചുറ്റും ജനങ്ങള്‍ കൂടിനില്ക്കുന്നതല്ലാതെ അയാളെ രക്ഷിക്കുവാനോ ആശുപത്രിയിലെത്തിക്കുവാനേ ശ്രമിക്കുന്നില്ലായിരുന്നു. ബഹളം കേട്ടെത്തിയപ്പോഴാണ് സംഭവമറിയുന്നത്. പെട്ടന്നുതന്നെ ആ മധ്യവയസ്ക്കനെ റോഡരികിലെ തിണ്ണയിലേക്ക് മാറ്റിക്കിടത്തി.പ്രഥമശുശ്രൂഷ നല്കി. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അയാളെ രക്ഷിക്കുവാന്‍ കഴിഞ്ഞത്.
എല്ലാവരോടും ഒരു ചെറു പുഞ്ചിരിയോടുകൂടി രോഗവിവരം ചോദിച്ചറിയും. ശാരീരിക പ്രശ്നമുള്ളവരോട് യോഗ ചെയ്യണമെന്നും ചില യോഗാരീതികള്‍ കാണിച്ചുകൊടുക്കുകയും ചെയ്യും. കണ്ണീരോടെയാണ് അയാള്‍ തന്നെതേടിയെത്തി നന്ദി പറഞ്ഞ് മടങ്ങിയത്.
പണ്ടു കാലത്ത് പ്രസവമെടുക്കുന്നതിനു വീടുകളില്‍ പോകുമായിരുന്നു.എന്നാല്‍ കാലം മാറിയതോടെ ഹൈട്ക്കായി. സാധാരണ പ്രസവം പോലും നല്ലദിവസം നോക്കി ശസ്ത്രക്രിയ ചെയ്ത് എടുക്കുന്ന അവസ്ഥയിലേക്ക് മാറി. എഴുന്നേല്ക്കുവാന് കഴിയാതെ കിടക്കുന്ന രോഗികളേയും വീട്ടില്‍ പോയി ചികിത്സിച്ചുരുന്നു.
അധ്യാപകനായിരുന്ന മേലേപ്പാട്ട് വാരിയത്ത് കൃഷ്ണവാര്യരുടെയും, അമ്മ പോരൂര്‍ കിടങ്ങഴി പടിഞ്ഞാറ് വാരിയത്ത് പാറുകുട്ടി വാരസ്യാകുടെയും മൂന്നാമത്തെ മകനായി ജനിച്ചു.
മണ്ണാര്‍ക്കാട് പൊമ്പ്ര എഎല്‍പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അഞ്ച് മുതല്‍ പത്ത് വരെ വിഎംസി ഗവ.ഹൈസ്ക്കൂള് വണ്ടൂരിലും, തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് പ്രീയൂണിവേഴ്സിറ്റി. ഒരു വര്‍ഷത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്സിന് ചേര്‍ന്നു. 1973ല്‍ പഠനം പൂര്‍ത്തിയാക്കി.
1974 മുതല്‍ വയനാട് വാഴമറ്റയില് ജോലി ചെയ്തു. 1976 മുതല്‍ ആലപ്പുഴ എംഇഎസ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത ശേഷമാണ് 1978 ആഗസ്റ്റ് മുതല്‍ മണ്ണാര്‍ക്കാട് കോടതിപ്പടിയില് ശിവശൈലം വീട്ടില്‍ താമസമാക്കിയത്.
ഭാര്യ : രുഗ്മിണി, മക്കള്‍ : പാര്‍വ്വതി,രഘു,വിജയന്.കവിതയെഴുത്തും നോവലുമാണ് പ്രധാനവിനോദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: