തൃശൂര്‍: അജയ്യഭാരതത്തിന്റെ അഭിമാനസ്മരണയില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യന്തോള്‍ അമര്‍ ജവാന്‍ സ്മൃതിയില്‍ പൂഷ്പാര്‍ച്ചന നടത്തി. ജില്ലാ പ്രസിഡണ്ട് പി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജന.സെക്രട്ടറി അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ അനുസ്മരണം നടത്തി. യുവമോര്‍ച്ച നേതാക്കളായ രതീഷ് ചീരാത്ത്, അനൂപ് വേണാട്, ജെബിന്‍, അഡ്വ.രാംലാല്‍, ഉദയകുമാര്‍ കടവത്ത് എന്നിവര്‍ പങ്കെടുത്തു.
കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗിന്റെ ആഭിമുഖ്യത്തില്‍ അയ്യന്തോളിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം ഒളരി പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ വിമുക്തഭട സമ്പര്‍ക്ക സമാപന സമ്മേളനം മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ഒ.കെ.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. അഡ്വ.വി.പി.ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. എം.വി.മണി, കാര്‍ത്യായനി പി.മേനോന്‍, ക്യാപ്റ്റന്‍ എ.നാരായണന്‍, കെ.ആര്‍. ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കാര്‍ഗില്‍ വിജയദിനം ആചരിച്ചു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് കെ. സുനിതാഭായ്, പി.ടി.എ. പ്രസിഡണ്ട് സി.കെ. കൃഷണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിജയജ്യോതി തെളിയിച്ചു. സ്‌കൂളിലെ ഗൈഡ്‌സ്, റെഡ്‌ക്രോസ് കേഡറ്റുകള്‍ ജ്യോതി ഏറ്റുവാങ്ങി. ദേശഭക്തിഗാനാലാപനം, പ്രശ്‌നോത്തരി, ഭാരതത്തിന്റെ മനുഷ്യഭൂപടനിര്‍മ്മിതി തുടങ്ങിയവ നടന്നു. ഹെഡ് മിസ്ട്രസ് കെ. സുനിതാഭായ് വിജയ സന്ദേശം നല്‍കി. പിടിഎ പ്രസിഡണ്ട് സി.കെ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
സിഎന്‍എന്‍ ബോയ്‌സ് സ്‌കൂളില്‍ കാര്‍ഗിലില്‍ യുദ്ധം ചെയ്ത റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഡോ.പി.വിവേകാനന്ദന്‍ അമര്‍ജവാന്‍ ജ്യോതിയില്‍ പ്രണാമമര്‍പ്പിച്ചു. സേവഭാരതി കൊടുങ്ങല്ലൂര്‍ പ്രസിഡന്റും പൂര്‍വ്വ സൈനിക പരിഷത്ത് രക്ഷാധികാരിയുമായ കെ. സേതുമാധവന്‍ വിശിഷ്ടാതിഥിയായി. അദ്ധ്യാപകരായ പ്രശാന്ത്, പ്രസാദ്, എം.കെ.കെ.ആര്‍. രഞ്ജിത്, സി.വി.രാജീവവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിജയദിനം ആചരിച്ചത്. ഹെഡ്മാസ്റ്റര്‍ എ.ആര്‍.പ്രവീണ്‍കുമാര്‍ സംസാരിച്ചു.
പേരാമംഗലം ശ്രീ ദുര്‍ഗാവിലാസം സ്‌കൂളില്‍ കാര്‍ഗില്‍വിജയദിനം ആചരിച്ചു. സൈനികരുടെ വീരസ്മരണക്കുമുമ്പില്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു. പൂര്‍വ്വ സൈനികസേവാപരിഷത്ത് പ്രതിനിധി റിട്ട. എയര്‍ഫോഴ്‌സ് സര്‍ജന്റ് പി.ആര്‍. അശോക് കുമാര്‍ കാര്‍ഗില്‍ വിജയദിനസന്ദേശം നല്‍കി. റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ യു. ശ്രീധരന്‍, റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ പി.ബിജോയ് കുമാര്‍, റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ കെ.എം. രാജു എന്നിവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ പി.ആര്‍. ബാബു സ്വാഗതവും സി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
അന്തിക്കാട്: ത്യശ്ശൂര്‍ നെഹ്‌റു യുവകേന്ദ്രയുടെ നേത്യത്വത്തില്‍ യൂത്ത് ക്ലബ്ബ് അന്തിക്കാട് ബ്ലോക്ക് പരിധിയിയിലെ ക്ലബ്ബ് ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് അന്തിക്കാട് ബ്ലോക്ക് ഓഫിസില്‍ വെച്ച് ശില്‍പ്പശാലയും കാര്‍ഗില്‍ ധീര ജവാന്മാര്‍ക്ക് വേണ്ടി സ്മരണാഞ്ജലിയും നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ഉദ്ഘാടനം ചെയ്തു. അമ്പാടി കെ.എസ്. അധ്യക്ഷനായിരുന്നു. അന്‍സാര്‍ എളവള്ളി, ശ്രീരാഗ് കൊട്ടാരപ്പാട്ട്, ദീപ്തി ചന്ദ്രന്‍, ആതിര എന്നിവര്‍ സംസാരിച്ചു
















