മുംബൈ: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്നാപ്ഡീലിനെ 95 കോടി ഡോളറിന് ഏറ്റെടുക്കാമെന്ന് ഫ്ളിപ്കാര്‍ട്ടിന്റെ വാഗ്ദാനം കമ്പനി സ്വീകരിച്ചു. സ്നാപ്ഡീലിന് നേതൃത്വം നല്കുന്ന ജാസ്പര്‍ ഇന്‍ഫോടെക്കാണ് 90-95 കോടി ഡോളര്‍ നല്‍കാമെന്ന ഫ്ളിപ്കാര്‍ട്ടിന്റെ വാദം അംഗീകരിച്ചത്.
സ്നാപ്ഡീല്‍ ഓഹരി ഉടമകളുടെ കൂടി അംഗീകാരം ലഭിച്ചശേഷം ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊള്ളും. എന്നാല്‍ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സ്നാപ്ഡീല്‍ തള്ളി. ഇതിനു മുമ്പും ഫ്ളിപ്കാര്‍ട്ട് സ്നാപ്ഡീലിനെ ഏറ്റെടുക്കുന്നതായി വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും വിലയുടെ കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: