പരപ്പനങ്ങാടി: യുവതിയെ അറവുശാലയില്‍വെച്ച് കഴുത്തറുത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് നാജ്മുദ്ധീന്(37) പിടിയിലായി. കൃത്യം നടത്തിയ ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ പ്രതി, കൈയിലെ പണം തീര്‍ന്നതിനെ തുടര്‍ന്ന് തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. 2003ല്‍ പ്രണയിച്ച് വിവാഹിതരായവരാണ് നാജ്മുദ്ധീനും റഹീനയും. ഏഴുവര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും കോഴിക്കോട് നരിക്കുനിയിലെ സ്വന്തം വീട്ടിലേക്ക് പോകാന്‍ റഹീനയെ ഇയാള്‍ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ സ്വന്തം ഇഷ്ടപ്രകാരം റഹീന വീട്ടില്‍ പോയി എന്ന കാരണത്താല്‍ നാലുവര്‍ഷത്തോളം ഇവര്‍ അകന്നു കഴിഞ്ഞു. അതിനിടയില്‍ നജ്മുദ്ധീന്‍ വേറെ വിവാഹം കഴിക്കുകയും ചെയ്തു.
കുടുംബകോടതിയില്‍ വെച്ച് വീണ്ടും കണ്ടുമുട്ടിയ ഇവര്‍ വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ഭാര്യമാരെയും ഒന്നിച്ച് താമസിപ്പിച്ചെങ്കിലും ഇവരുടെ വഴക്ക്മൂലം റഹീനയേയും രണ്ട് മക്കളെയും പരപ്പില്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റുകയായിരുന്നു. ഭാര്യമാരെ മൊബൈല്‍ ഉപയോഗിക്കാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ല. അതിനിടെ റഹീന മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഫോണും സിമ്മും ആരാണ് വാങ്ങി നല്കിയതെന്നറിയാല് ഇയാള്‍ നിരന്തരം റഹീനയെ ഉപദ്രവിച്ചിരുന്നു. ഉപദ്രവം സഹിക്കാനാവാതെ റഹീന സ്വന്തം വീട്ടില്‍ നിന്ന് ഉമ്മയെ വിളിച്ചുവരുത്തി. അന്നാല്‍ അവരോടൊപ്പം പോകാന്‍ നാജ്മുദ്ധീന് അനുവദിച്ചില്ല. 22ന് അര്‍ദ്ധരാത്രി പണിക്കാരില്ലെന്ന് പറഞ്ഞ് സഹായത്തിന് റഹീനയെ ഇയാള്‍ അറവുശാലയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് വാക്കുതര്‍ക്കത്തിനിടെ പ്രതി മുന്‍ധാരണ പ്രകാരം റഹീനയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് രണ്ടാംഭാര്യയുടെ വീട്ടിലെത്തി കുളിച്ച ശേഷം ബൈക്കില്‍ ചങ്കുവെട്ടിയിലെത്തി. അവിടെ പെട്രോള്‍ പമ്പില്‍ ബൈക്ക് ഉപേക്ഷിച്ച് തൃശ്ശൂര്‍ ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
പ്രതിയെ പോലീസ് പോലീസ് 28 വരെ കസ്റ്റഡിയില്‍ വാങ്ങി. ഡിവൈഎസ്പി പി.ഉല്ലാസ്, താനൂര്‍ സിഐ അലവി, എസ്ഐ ഷമീര്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: