പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷ സമിതിയുടെയും കോട്ടക്കല്‍ പിഎസ് വാര്യര്‍ ആയുര്‍വേദ കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പരപ്പനങ്ങാടിയില്‍ നടന്ന ആയുര്‍വേദ ചികിത്സാ ക്യാമ്പ് ശ്രദ്ധേയമായി
പരിപാടിയുടെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സൗജന്യ ആയുര്‍വേദ മരുന്ന് വിതരണവും നടന്നു. ഹൈസ്കൂള്‍, പ്ലസ് ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങളും ഉണ്ടായിരുന്നു. ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഡോ.വിനോദ്.ആര്.വാര്യര്‍ ഉദ്ഘാടനം ചെയ്തു, ഡോ.വിനോദ് കുമാര്‍ ക്ലാസെടുത്തു. ഡോക്ടര്‍മാരായ, അശ്വനി, ജയദേവന്.പി.വാര്യര്‍ തുടങ്ങിയവര്‍ രോഗികളെ പരിശോധിച്ചു
വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മല്‍സരത്തില്‍ സുകേത് ബിഇഎംഎച്ച്എസ്, ഹബീബ് മോന് വിപിജിഎച്ച്എസ്നെടുവ, ഫാത്തിമ ഫിബ എസ്എന്‍എംഎച്ച്എസ് തുടങ്ങിയവര്‍ വിജയികളായി.
പ്രസംഗ മത്സരത്തില്‍ ആയിഷ ഷിഫ എസ്എന്‍എംഎച്ച്എസ് ,ഫാത്തിമ ഫിബ എസ്എന്‍എംഎച്ച്എസ്, അഭിന്‍ കൃഷ്ണ കെഎസ്എന്എംഎച്ച് എസ് എന്നിവരും വിജയിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, രാജീവ് മേനാത്ത്, കെ.പി.വത്സരാജ്, ടി.ശ്രീധരന്, പി.വി.തുളസിദാസ്, ഉഷ പാലക്കല്‍, ഗിരീഷ് തിരൂരങ്ങാടി, നാരായണന് തൈശേരി, അഡ്വ.പിരാജേഷ്, കൂറുളില് വേലായുധന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: