നിലമ്പൂര്‍: വനവകുപ്പിന്റെ യും-നഗരസഭയുടെയും അധികാര തര്‍ക്കത്തില്‍ നിലമ്പൂരിലെ ഇക്കോടൂറിസത്തിന് മരണമണിമുഴങ്ങുന്നു.
വനംവകുപ്പിന്റെ കീഴിലുള്ള റോഡുകളൊന്നും ഗതാഗതയോഗ്യമാക്കാന്‍ നഗരസഭക്കും ഡിടിപിസിക്കും അനുമതിയില്ല. എന്നാല്‍ റോഡുകള്‍ നന്നാക്കാന്‍ വനംവകുപ്പും തയ്യാറാകുന്നില്ല. പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങളായി മാറിയ റോഡിലൂടെയാണ് ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ സഞ്ചരിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവര്‍ പിന്നെ ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥ. ഓട്ടോറിക്ഷകളും ആഡംബര കാറുകളുമടക്കം ഈ കുഴികളില്‍ ചാടുന്നതോടെ പകുതിവഴിയില്‍ ഓട്ടം നിലക്കുന്നു.
ഇക്കോ ടൂറിസം മേഖലയില്‍ ഉള്‍പ്പെട്ട ചന്തകുന്ന്-ബംഗ്ലാവ്കുന്ന് റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. മഴ ശക്തിപ്രാപിച്ചതോടെ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലില്‍ അവശേഷിച്ച ടാറിംങും ഇളകിപ്പോയി. ഇരുചക്രവാഹനങ്ങള്‍ക്ക് പോലും ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എത്താനാകില്ല. തൊട്ടടുത്ത ജനവാസകേന്ദ്രത്തിലേക്കുള്ള റോഡും ഇത് തന്നെയാണ്. സ്കൂള്‍ ബസുകള്‍, സ്വകാര്യ വാഹനങ്ങള്‍, ആംബുലന്‍സുകള്‍ അങ്ങനെ നിരവധി വാഹനങ്ങള്‍ കടന്നുപോകേണ്ട റോഡാണ് തകര്‍ന്ന് കിടക്കുന്നത്. നാല്, അഞ്ച് ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിനെ ഗതാഗതയോഗ്യമാക്കാന്‍ നഗരസഭയും ശ്രമിക്കുന്നില്ല. വനംവകുപ്പ് അനുമതി നല്‍കുന്നില്ലെന്നാണ് നഗരസഭയുടെ വാദം. എന്നാല്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ നഗരസഭയാണ് റോഡ് കുത്തിപ്പൊളിച്ച് നശിപ്പിച്ചതെന്ന് വനംവകുപ്പ് തിരിച്ചടിക്കുന്നു. ഇരുകൂട്ടരും അധികാരതര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ ദുരിതത്തിലാകുന്നത് സാധാരണക്കാരായ ജനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: