മഞ്ചേരി: തെറ്റായ വാട്സ് ആപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കാര്‍ഡ് ഉടമകള്‍ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് തള്ളിക്കയറി.
2013 ഭക്ഷ്യ പദ്ധതി നിയമപ്രകാരം പുതിയ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന പട്ടികയിലേക്ക് മാറ്റിക്കൊടുക്കുന്നുവെന്നായിരുന്നു പ്രചരിച്ചത്.
എന്നാല്‍ ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നോ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നോ ഇങ്ങനെയൊരു വിവരം പുറത്തുവിട്ടിട്ടില്ല.
ജില്ലാ കളക്ടറുടെ അദാലത്തില്‍ പോലും തള്ളിപ്പോയ അപേക്ഷകള്‍ എങ്ങിനെ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരിഗണിക്കാനാവും.
പലരും ഒരു ദിവസത്തെ ജോലി ഒഴിവാക്കി അപേക്ഷകളുമായി എത്തിയത്. ഇന്നലെ മാത്രം മഞ്ചേരി ഓഫീസില്‍ 210 പേര് തെറ്റായ സന്ദേശം കണ്ട് അപേക്ഷയുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: