കല്‍പ്പറ്റ : സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഇസ്ലാമിക് സ്റ്റേറ്റിനേയും വെല്ലുന്ന ക്രൂരതയാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു. പയ്യന്നൂരില്‍ മാര്‍ക്സിസ്റ്റ് ആക്രമണങ്ങളില്‍ അഭയാര്‍ത്ഥികളായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി കല്‍പ്പറ്റയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയ ദിനംപ്രതി കൂടിവരികയാണ്. ഇതിന് നേതൃത്വം നല്‍കുന്നത് പി.ജയരാജനാണ്. വിവാഹവേദിയിലെത്തി ശ്രീനാരായണഗുരുദേവന്റെ ഫോട്ടോ എടുത്തുമാറ്റിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് കണ്ണൂരില്‍ സിപിഎം കൈകൊള്ളുന്നത്. മൃദംഗശൈലേസ്വര ക്ഷേത്രത്തിലെ പരിപാടിക്ക് മുഖ്യപ്രഭാഷണത്തിനായി രാഹുല്‍ ഈശ്വറിനെ ക്ഷണിച്ചതിന് ക്ഷേത്രം സെക്രട്ടറിക്കെതിരെ വധഭീഷണിവരെ ഉണ്ടായി. കണ്ണൂര്‍ ജില്ലയില്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തുന്നത് പാര്‍ട്ടി നിര്ദ്ദേശപ്രകാരമായിരിക്കണമെന്ന രീതിയില്‍ കാര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നു. പിണറായി വിജയന്റെ ഗുരുവായ പാണ്ട്യാല ഗോപാലന് നായരുടെ മകനായ പാണ്ട്യാല ഷാജിയുടെ കൈ രാഷ്ട്രീയ വിരോധത്താല്‍ വെട്ടിയരിഞ്ഞവരാണ് കണ്ണൂരിലെ മാര്‍ക്സിസ്റ്റുകാര്‍. സിപിഎമ്മിന്റെ കൊലക്കത്തിക്ക് സംഘപരിവാര്‍ മാത്രമല്ല മുസ്ലീംലീഗും എസ്ഡിപിഐയും ജെഎസ്എസും സിപിഐയും വരെ ഇരയായിട്ടുണ്ട്.
വാടിക്കല്‍ രാമകൃഷ്ണന് മുതല്‍ ബിജു വരെ തുടരുന്ന കൊലപാതക പരമ്പര പിണണറായി വിജയന്റെ നേതൃത്വത്തിലാണ് നടന്നത്. കണ്ണൂരിലെ സംഘപരിവാറിനുനേരെയുള്ള ആദ്യ രാഷ്ട്രീയ ആക്രമണത്തില്‍ ഒന്നാംപ്രതി പിണറായി വിജയനാണ്. 1980ലെ തലശ്ശേരി സതീശന് വധത്തില്‍ രണ്ടാം പ്രതിയാണ് കോടിയേരി ബാലകൃണ്ന്. ഈ രണ്ട് കൊലക്കേസ് പ്രതികളാണ് സംസ്ഥാന ഭരണനേതൃത്വം കയ്യാളുന്നത്. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന് രണ്ട് രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതിയാണ്. കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമത്തില്‍ അഭയാര്ത്ഥികളായിമാറിയതിനെകുറിച്ച് സംസാരിക്കാതെ ഇസ്രയേലിന്റെയും പാലസ്തീന്റെയും കാര്യത്തില്‍ അഭിപ്രായം പറയാനാണ് മുഖ്യമന്ത്രിക്ക് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സഹസംഘചാലക് സി.കെ.ബാലകൃഷ്ണന്, സജിശങ്കര്‍ (ബിജെപി ജില്ലാ പ്രസിഡന്റ്), മുരളീധരന് (ബി.എം.എസ് ജില്ലാ സെക്രട്ടറി), സി.പി.വിജയന് (ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍), വി.ബാലന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: