പത്തനംതിട്ട: പട്ടികജാതിവര്‍ഗ വിഭാഗങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 88.53 കോടി രൂപയ്ക്കുള്ള ചെക്ക് ഏപ്രിലില്‍ സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് കൈമാറിയതായി പട്ടികജാതിവര്‍ഗ വികസന കോര്പ്പറേഷന് പ്രോജക്ട് മാനേജര്‍ അറിയിച്ചു.
കൈമാറിയ തുകയില്‍ പകുതിയോളം സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നതിനുള്ള നടപടികള്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസുകളില്‍ നടന്നുവരുന്നതായും കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു. വായ്പകള്‍ എഴുതിത്തള്ളുന്നതു സംബന്ധിച്ച് കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് തുക അനുവദിക്കുന്നതില്‍ അനാസ്ഥയുണ്ടായതായി വന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നും കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: