പാലക്കാട് : സംസ്ഥാനത്തെ നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നയം ഇരട്ടത്താപ്പാണെന്ന് യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ ഇ.പി.നന്ദകുമാര്‍ ആരോപിച്ചു.
ജില്ലാ സഹകരണ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തെ അവഗണിക്കുന്ന നിലപാടുമായി കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഡയറക്ടര്‍ ബോര്‍ഡ് മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഹകരണ നിയമം അനുസരിച്ചിട്ടുള്ള മിനിമം വേതനം നല്‍കാതെ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പ്രസിഡണ്ടായിട്ടുള്ള ആശുപത്രി തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റ് തയ്യാറായില്ലെങ്കില്‍ യുവമോര്‍ച്ച ശക്തമായ സമരവുമായി മുന്നോട്ടു നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: