ഒറ്റപ്പാലം: കയറംപാറയില്‍ നഗരസഭ നിര്‍മ്മിച്ച എയറോബിക് മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ അറകള്‍ നശിപ്പിച്ച് മാസം പിന്നിട്ടിട്ടും കേസ് അന്വേഷണം വഴിമുട്ടി നില്ക്കുന്നു.
സൈബര്‍ സെല്ലിന്റെസഹായത്തോടെ ആരംഭിച്ചഅന്വേഷണം പാതിവഴിയില്നില്ക്കുകയാണ്. കഴിഞ്ഞ മാസമാണു പ്ലാന്റ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. പ്ലാന്റിന്റെ കംമ്പോസ്റ്റ് അറകളില്‍ ഒരണ്ണത്തിന്റെ അഴികള്പൂര്ണ്ണമായും മറ്റൊന്ന് ഭാഗീകമായുമാണ് തകര്‍ത്തത്. സംഭവ ദിവസം നഗരസഭ അധ്യക്ഷന്റെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്ന്നുപോലീസിനു പരാതി നല്കി.
എന്നാല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മുണ്ടൂര്‍ ഐആര്‍ടിസിയുടെ നേതൃത്വത്തില്‍ ഏകദേശം എട്ട് ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ നിര്‍മ്മിച്ച മാലിന്യ സംസ്കരണ യൂണിറ്റാണു തകര്‍ക്കപ്പെട്ടത്.
ഐആര്‍ടിസിയും പോലീസിനു പരാതി നല്‍കിയിട്ടുണ്ട്. പൊതു മുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണുകേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം അന്വേഷണം ഉര്ജ്ജിതമാക്കിയെങ്കിലും പിന്നീട് മറന്നമട്ടാണ്. അന്വേഷണത്തിനു സൈബര്‍ സെല്ലിന്റെ സഹായം തേടിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.
പ്ലാന്റിനെതിരെ വ്യാപക ആക്ഷേപം ഉണ്ടായിരുന്ന സാഹചര്യത്തിലാണു ആക്രമണം നടന്നത്. കേന്ദ്ര വിദ്യാലയത്തിലേക്കുള്ള പാതയോരത്താണു പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍എസ്എസ് കോളേജ്,വര്‍ക്കിംഗ് വിമന്സ്ഹോസ്റ്റല്, ബിഎസ്എന്‍എല്‍ ക്വോര്‍ട്ടേഴ്സ് എന്നിവ സ്ഥിതി ചെയ്യുന്നത് പദ്ധതിപ്രദേശത്താണ്.
അതിന്റെഅടിസ്ഥാനത്തില്‍ ജനവാസ മേഖലയില്‍ നിന്നും പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ജനങ്ങളുടെ പരാതി കണക്കിലെടുക്കാതെ നഗരസഭ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. ഇതിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാലിന്യ പ്ലാന്റിന് എതിരല്ലെന്നും എന്നാല്‍ ജനവാസ മേഖലയില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
പ്ലാന്റ് തകര്‍ത്ത് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ആരോപിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാവുന്നതല്ലെന്നും അത്തരം സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.
എന്നാല്‍ പ്ലാന്റു തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് നഗരസഭയുടെയൊ ഉദ്യോഗസ്ഥരുടെയൊഭാഗത്തുനിന്നുംഇടപെടല്ഉണ്ടാകാത്തത്കേസ്അന്വേഷണംഅട്ടിമറിക്കാനുള്ളശ്രമമാണെന്നആക്ഷേപവും നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: