പത്തനംതിട്ട: പട്ടികജാതിയില്‍ പെട്ട റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ സജിയെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് സാംബവ മഹാസഭ റാന്നി താലൂക്ക് യൂണിയന് കമ്മിറ്റി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 24ന് പെരുനാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയിട്ടും നടപടികളുണ്ടാകുന്നില്ല. പ്രസിഡന്റിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും തയാറാകുന്നില്ല. ഔദ്യോഗിക പരിപാടികളില്‍പോലും പ്രസിഡന്റിനെ മാറ്റിനിര്‍ത്തുന്ന സമീപനമാണ് സെക്രട്ടറി സ്വീകരിച്ചുവരുന്നതെന്നും സാംബവ മഹാസഭ കുറ്റപ്പെടുത്തി. പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും മറ്റു ചില ജനപ്രതിനിധികളും സംഭവത്തിനു കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ യൂണിയന് സെക്രട്ടറി പി.കെ. നിജുകുമാര്‍, ടി.എന്‍. തമ്പി, താലൂക്ക് യൂണിയന് പ്രസിഡന്റ് വി.ടി. ഷാജി, സതീഷ് മല്ലശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: