പാലക്കാട്: ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ ചക്ലിയ വിഭാഗത്തില്‍ പെട്ടവര്‍ ജാതീയ വേര്‍തിരിവോ, അയിത്തമോ അഭിമുഖികരിക്കുന്നില്ലെന്ന് ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട്.
ഇന്നലെ പാലക്കാട് നടന്ന മനുഷ്യാവകാശ കമ്മിഷന്‍ തെളിവെടുപ്പിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. സിറ്റിംഗില്‍ ഹാജരായ ജില്ലാ പൊലീസ് മേധാവിയും റിപ്പോര്‍ട്ട് ശരിവെക്കുകയും ,ഇതിനു പിന്നില്‍ ചില രാഷ്‌ട്രീയ കക്ഷികളും ,മാധ്യമങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.
ചക്ലിയ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ അന്യജാതിക്കാരനായ യുവാവ് പ്രേമിച്ചു വിവാഹം നടന്നതിലുള്ള വിദ്വേഷമാണ് ചക്ലിയ സമുദായക്കാരെ പ്രകോപിപ്പിച്ചതെന്ന് ആലത്തൂര്‍ ഡിവൈഎസ്പിയും കമ്മീഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് നല്‍കി. അല്ലാതെ ചക്ലിയ സമുദായം ജാതിവിവേചനം നേരിടുന്നില്ല. ചായക്കടകളില്‍ ഇരട്ട ഗ്ലാസില്ല .കുട്ടികള്‍ക്ക് ചായ നല്‍കുമ്പോള്‍ ഗ്ലാസ് താഴെ വീണ് പൊട്ടാതിരിക്കാനാണ് സ്റ്റീല്‍ ഗ്ലാസില്‍ ചായ നല്‍കി വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാര്‍ബര്‍ഷോപ്പ്,പലചരക്കു കട എന്നിവിടങ്ങളില്‍ വേര്‍തിരിവ് കാണുന്നില്ല, കോളനിയില്‍ നാല് വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചതില്‍ എല്ലാ വിഭാഗത്തിലുള്ളവരും വെള്ളമെടുക്കുന്നുണ്ട്, മൂന്ന് ക്ഷേത്രങ്ങളില്‍ എല്ലാ വിഭാഗക്കാരും തൊഴാന്‍ എത്തുന്നുണ്ട് എവിടെയും വിവേചനമൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അയിത്തവും ,ജാതിവിവേചനവുമല്ല മറിച്ച് ചില വ്യക്തികളുടെ രാഷട്രീയ പ്രേരിതമായ നിക്ഷിപ്ത താല്‍പര്യങ്ങളാണ് എന്നുവ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഞ്ചായത്തില്‍ നിന്ന് പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി മുന്‍ഗണനാ പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുതലമട ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
എന്നാല്‍ കേരളാ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും ,കേന്ദ്ര പട്ടികജാതി വര്‍ഗ കമ്മീഷനും അംബേദ്ക്കര്‍ കോളനിയില്‍ അയിത്തം ഒളിഞ്ഞും ,തെളിഞ്ഞും നില നില്‍ക്കുന്നതായി പറഞ്ഞിട്ടുണ്ട്.
പൊതുപ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: