പ്രക്കാനം: ഭാരതത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിന് അനുമോദനം അര്‍പ്പിച്ച് പട്ടികജാതി മോര്‍ച്ച ചെന്നീര്‍ക്കര പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രക്കാനത്ത് യോഗവും മധുര പലഹാര വിതരണവും നടത്തി. പട്ടികജാതി മോര്‍ച്ച പഞ്ചായത്ത് കണ്‍വീനര്‍ സി.കെ മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.കെ ശശി ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജകമണ്ഡലം ട്രഷറര്‍ കെ. ആര്. ശ്രീകുമാര്‍, വ്യവസായ സെല്‍ ജില്ലാ കണ്‍വീനര്‍ സജീവ് ഉൗന്നുകല്‍, ബിജെപി പഞ്ചായത്ത് ഭാരവാഹികളായ അഡ്വ. മനു എസ് രാജന്, ദിനേശ് മുട്ടത്തുകോണം, കെ.ശിവരാമന്, ഭാസ്കരന് പാറപ്പള്ളില്‍, ശ്രീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: