ഒറ്റപ്പാലം: നഗരത്തിലെ ഗതാഗത സംവിധാനത്തിന്റെ ചുമതല പോലീസിന്റെ തലയില്‍ .നഗരസഭയും മോട്ടോര്‍ വാഹന വകുപ്പും നഗരസഭ ചെയര്മാന് അധ്യക്ഷനും, ജോയിന്റ് ആര്‍ടിഒ കണ്‍വീനറുമായ ഗതാഗത ക്രമീകരണ സമിതി നടപടികളില്‍ നിന്നും മാറി നില്ക്കുമ്പോള് യാത്രക്കാരെ പോലെ കുരുങ്ങുകയാണു പോലീസും.
ബസ്സ്റ്റാന്റു മുതല്‍ ഈസ്റ്റ് ഒറ്റപ്പാലം വരെയുള്ള ഭാഗങ്ങളിലും ടി.ബി റോഡിലും പകല്‍ മുഴുവന്‍ കുരുക്കാണ്. ടി.ബി.റോഡ് കവലയിലെ സ്ഥലപരിമിതിയാണു പ്രധാനപ്രശ്നം.
മൂന്നു വര്‍ഷം മുമ്പ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പരിഷ്ക്കരിച്ച ഗതാഗത സംവിധാനം ചിലസ്ഥാപിത താല്പര്യങ്ങളില് പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കുത്തഴിഞ്ഞു കിടക്കുന്ന ഗതാഗത നിയന്ത്രണം ഇപ്പോഴത്തെ നിലയിലെങ്കിലും മുന്നോട്ട് പോകുന്നത് പോലീസിന്റെ മാത്രം പ്രയത്നത്തിലൂടെയാണ്. എന്നാല്‍ പോലീസ് പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങള്‍ സ്വാര്‍ത്ഥ താല്പര്യക്കാര് ചോദ്യം ചെയ്യാറുണ്ട്.
ഇരുചക്ര വാഹന യാത്രക്കാര്‍ മുതല്‍ ബസ് വരെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെല്ലാം കുരുക്കില്‍പെട്ട് മണിക്കുറുകളോളം പൊരിവെയിലത്തും കനത്ത മഴയിലും കുടുങ്ങുമ്പോഴും ക്രമീകരണം സംബന്ധിച്ച തീരുമാനം ബന്ധപ്പെട്ട വകുപ്പുകള്‍ക്കില്ല. ആംബുലന്‍സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോലും ഒറ്റപ്പാലം കടക്കാന്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണു.
മഴക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതോടെ നഗരഗതാഗതം നരകമാകും. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്ന് പൊതുജന അഭിപ്രായം തേടിയിട്ടും പ്രശ്നത്തിനു പരിഹാരമായില്ല.
ഗതാഗത ക്രമീകരണ സമിതിയുടെ അംഗീകാരം ലഭിക്കാതെ പോലീസ് പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങളും ചോദ്യം ചെയ്യപ്പെട്ടതോടെ പരിഷ്ക്കാരങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കാന്‍ പോലീസിനും കഴിയില്ലെന്നതാണു പ്രതിസന്ധി.
ഓപ്പറേഷന് അനന്തയുടെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഗതാഗതത്തിനു പ്രയോജനപ്പെടുത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്നമാണിതെന്നു നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: