പാലക്കാട് : കൊടുവായൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഐ(എം) കോണ്‍ഗ്രസ്സ് രഹസ്യധാരണ നടത്തിയതായി ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് നേടാനായത് വെറും 52 വോട്ട് മാത്രമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍, പാലക്കാട് ഡിസിസി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന് എന്നിവര്‍ നേരിട്ടെത്തിയാണ് പ്രചരണം നടത്തിയത്.
എന്നാല്‍് ബിജെപിയെ തോല്പ്പിക്കാനായി സിപിഎമ്മുമായി നടത്തിയ രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. 2015 ല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിച്ച വോട്ടിന്റെ 50% പോലും ഇപ്പോള്‍ കിട്ടാതിരുന്നത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണമൂലമാണ്.
ജില്ലയില്‍ മുഖ്യ പ്രതിപക്ഷമായി ബിജെപി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: