കുന്നംകുളം : ഉദ്ഘാടനം കഴിഞ്ഞ് പ്രവര്‍ത്തനം തുടങ്ങാതെ കുന്നംകുളത്തെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെന്റര്‍. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററാണ് ഇപ്പോഴും അടഞ്ഞുകിടക്കുന്നത്.
നഗരസഭ വിട്ടുകൊടുത്ത സ്ഥലത്താണ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പണിതത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി തിരക്കിട്ട് പ്രവര്‍ത്തനോദ്ഘാടനവും നടത്തി.
എന്നാല്‍ ടൂറിസം മന്ത്രിയായിരുന്ന മൊയ്തീന്‍ വ്യാവസായിക വകുപ്പിലേക്ക് മാറിയതോടെ ഓഫീസും അടച്ചിട്ടു. ദേവസ്വം മന്ത്രി കൂടിയായ കടകംപിള്ളി സുരേന്ദ്രനാണ് ഇപ്പോള്‍ ടൂറിസം വകുപ്പ് എന്നതിനാല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
















