ന്യൂദല്‍ഹി : ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടേത് പെട്ടെന്ന് വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട്. ലോക ബാങ്ക് ജൂണില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചൈനയുടെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ മന്ദഗതിയിലാണ്. നിലവില്‍ ചൈനയുടെ വളര്‍ച്ച 6.5 ശതമാനമായിരുന്നത് 2018ല്‍ എത്തുമ്പോള്‍ 6.3 ശതമാനമായി കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളര്‍ച്ചയിലാണ്. കൂടാതെ ജിഡിപി വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് പതിനാറാം സ്ഥാനമാണ് ലോകബാങ്ക് നല്‍കിയിരിക്കുന്നത്. നിലവിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.2 ശതമാനമാണ്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് 7.5 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി അവാസാനിച്ചപ്പോള് ബീജിങ് ഉള്‍പ്പടെ ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ച മന്ദഗതിയിലായിട്ടുണ്ടെന്നും ലോക ബാങ്ക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: