ന്യൂദല്‍ഹി: ഇന്‍ഫോസിസ് എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് റിഥിക സുരി രാജിവച്ചു. ഇതു സംബന്ധിച്ച കാര്യം കമ്പനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച രാജിക്കത്ത് റിഥിക കമ്പനിക്ക് അയച്ചുനല്‍കിയതായാണ് സൂചന. സംഭവത്തില്‍ ഇന്‍ഫോസിസ് ഇതേവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രേലി ഓട്ടോമേഷന്‍ ടെക്നോളജി കമ്പനിയായ പനായയുമായി ഇന്ഫോസിനുള്ള കരാര്‍ നിയന്ത്രിച്ചിരുന്ന റിഥിക യുഎസിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത്. സംഭവത്തില്‍ റിഥികയ്ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് ക്ലീന്‍ചിറ്റ് ലഭിച്ചു.
2014 സെപ്റ്റംബറില്‍ വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒയായി സ്ഥാനമേറ്റതിനുശേഷമാണ് റിഥിക കമ്പനിയിലെത്തുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് കോര്‍പറേറ്റ് ഡെവലപ്മെന്റ് ആന്‍ഡ് വെന്ജ്വേഴ്സ് ചുമതല നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: