പത്തനംതിട്ട: കോന്നി നാരായണപുരം ചന്തയില്‍ രണ്ടര കോടി രൂപ മുടക്കി നിര്‍മിച്ച ആധുനിക മത്സ്യസ്റ്റാള്‍ നോക്കുകുത്തി. കെട്ടിട നിര്‍മാണം പുര്‍ത്തിയാക്കി കഴിഞ്ഞ മാര്‍ച്ചില്‍ ഇതിന്റെ ഉദ്ഘാടവും നടത്തിയിരുന്നു.
എന്നാല്‍ ഇതുവരെ ഗ്രാമ പഞ്ചായത്ത് മത്സ്യവ്യാപാരികള്‍ക്ക് ഇത് തുറന്നുകൊടുത്തിട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിയുടെ നിര്‍മാണത്തിന് 2013 ഒക്ടോബര്‍ 22നാണ് തറക്കല്ലിട്ടത്.
നാഷണല്‍ ഫിഷറീസ് ഡവലപ്പ്മെന്റ് ബോര്‍ഡിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി രണ്ടേ കാല് കോടി രൂപ ചെലവില്‍ 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഇരുനില കെട്ടിടമാണ് നിര്‍മ്മിച്ചിട്ടുള്ളത്. മാലിന്യ സംസ്കരണപ്ലാന്റ് സ്ഥാപിച്ചിട്ടില്ലാത്തതും, വൈദ്യുതിയും വെള്ളവും എത്തിക്കാനുള്ള നടപടിയുണ്ടാകാത്തതും പ്രധാന പ്രശ്നങ്ങളായി നിലനില്ക്കുന്നു.
വര്‍ഷങ്ങളായി ചന്തയില്‍ മത്സ്യ കച്ചവടം നടത്തുന്നവര്‍ വാടക നല്കി പുതിയസ്റ്റാളില് കച്ചവടം നടത്താന്‍ തയ്യാറാകുന്നില്ല എന്നതും പരിഹരിച്ചിട്ടില്ല. ആധുനിക ജല ശുദ്ധീകരണശാല അടക്കം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ എന്‍ വയണ്‍മെന്റ് ആന്റ് ഡവലപ്മെന്റിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി പണികള്‍ ആരംഭിച്ചിട്ട് ഒന്‍പത് മാസം കഴിഞ്ഞു. ഇതിനു വേണ്ടി 40 ലക്ഷം രൂപ അധികമായും അനുവദിച്ചിരുന്നു.
മത്സ്യ സ്റ്റാളിലെ മലിനജലം രണ്ടു തവണ ശുദ്ധീകരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നും പുറത്തു വരുന്നതിനാല്‍ ഈ ജലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
ഒരാഴ്ചത്തെ പണികള്‍ മാത്രം നടത്തിക്കഴിഞ്ഞാല്‍ ട്രയല്‍റണ്‍ നടത്താമെന്നിരിക്കെ ഗ്രാമ പഞ്ചായത്തിന്റെയും മറ്റ് ബന്ധപ്പെട്ടവരുടെയും അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കെട്ടിടത്തിനു പുറത്ത് ടാര്പ്പൊളീന് ഷീറ്റ് കെട്ടിയാണ് വ്യാപാരം നടത്തുന്നത്. പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സ്റ്റാള്‍ സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് ഗ്രാമപഞ്ചായത്തിനു കൈമാറിയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: